പാലിനെക്കുറിച്ച്​ മുഖാമുഖം ഇന്ന്​

കോഴിക്കോട്: പാൽ ഉൽപാദന വിതരണ രംഗത്തെ അനാരോഗ്യ പ്രവണതകളെക്കുറിച്ചും ഗുണനിലവാര നിയന്ത്രണ രീതികളെക്കുറിച്ചും അവബോധമുണ്ടാക്കാൻ ക്ഷീരവികസന വകുപ്പ് പൊതുജനങ്ങൾക്ക് മുഖാമുഖം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 10ന് ടൗൺഹാളിലാണ് പരിപാടി നടക്കുക. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 'പാൽ ഉൽപാദകരിൽനിന്ന് ഉപഭോക്താക്കളിലേക്ക്' എന്ന വിഷയത്തിൽ മിൽമ സീനിയർ മാനേജർ കെ.സി. ജയിംസ്, 'ഭക്ഷ്യസുരക്ഷ നിയമവും പാൽ ഉപഭോക്താക്കളും' എന്ന വിഷയത്തിൽ ജോൺ തോമസ് എന്നിവർ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.