കോഴിക്കോട്: ആർട്സ് ആൻഡ് സയൻസ് കോളജ്, കോഴിക്കോട് ഒരു വർഷം ൈദർഘ്യമുള്ള ലോജിസ്റ്റിക്സ് ഹാർഡ് വെയർ ആൻഡ് നെറ്റ്വർക്കിങ്, സിവിൽ എൻജിനീയറിങ്, ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെേൻറഷൻ തുടർവിദ്യാഭ്യാസ പ്രഫഷനൽ ഡിേപ്ലാമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സെൻറർ േഫാർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളയുടെയും എൻ.എസ്.ഡി.സി യുടെയും സർട്ടിഫിക്കറ്റും ലഭ്യമാകുന്നതാണ്. വിവരങ്ങൾക്ക് കോളജിെൻറ കണ്ടിന്യൂയിങ് എജുക്കേഷൻ സെല്ലുമായി ബന്ധപ്പെടണം. ഉമ്പായിയുടെ വേർപാടിൽ അനുശോചനം കോഴിക്കോട്: ഉമ്പായിയുടെ നിര്യാണത്തിൽ 'ഗസൽധാര കോഴിക്കോടും' കോഴിക്കോട് അബ്ദുൽ ഖാദർ ഫൗണ്ടേഷനും അനുശോചിച്ചു. 'ഗസൽധാരയിൽ' നടന്ന യോഗത്തിൽ പ്രസിഡൻറ് സ്റ്റെർലിങ് ലത്തീഫ് അധ്യക്ഷതവഹിച്ചു. വിൽസൺ സാമുവൽ മുഖ്യപ്രഭാഷണം നടത്തി. ബീരാൻ കൽപുറത്ത്, അബൂബക്കർ കക്കോടി, നസീർ അഹമദ്, നദീം നൗഷാദ്, ബാലകൃഷ്ണൻ, വിശ്വൻ, കെ.ബി. നല്ലളം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.