കുരുവട്ടൂർ പഞ്ചായത്തിലെ വിദ്യാർഥികൾക്ക്​ സൈക്കിൾ വാങ്ങുന്നതിന്​ പലിശ രഹിത വായ്​പ

കുരുവട്ടൂർ: കുരുവട്ടൂർ സർവിസ് സഹകരണ ബാങ്കി​െൻറ സുവർണ ജൂബിലിയോടനുബന്ധിച്ച് കുരുവട്ടൂർ പഞ്ചായത്തിലെ വിദ്യാർഥികൾക്ക് സൈക്കിൾ വാങ്ങുന്നതിന് പലിശ രഹിത വായ്പ നൽകുമെന്ന് ബാങ്ക് ഒാഡിറ്റോറിയത്തിൽ മാനേജ്മ​െൻറ് വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയിൽ കാർഷിക സെമിനാർ, അംഗങ്ങൾക്ക് കാൻസർ ചികിത്സാ പദ്ധതി, വിദ്യാർഥികൾക്ക് വിവിധ കോഴ്സുകൾക്ക് പരിശീലനം, കുടുംബ സംഗമം, ജൈവ പച്ചക്കറി കൃഷി പ്രോത്സഹിപ്പിക്കുന്നതിന് പലിശ രഹിത വായ്പ, ഗ്രോബാഗ് കൃഷിക്ക് പലിശ രഹിത വായ്പ, അരയേക്കറിൽ മാതൃക നെൽകൃഷി, വയൽ പാട്ടത്തിനെടുത്ത് നെൽകൃഷി പ്രചാരണം, കലാമത്സരം, സഹകരണ സെമിനാർ, കുരുവട്ടൂർ സമ്പൂർണ മാലിന്യ സംസ്കരണ പദ്ധതി, സാംസ്കാരിക സദസ്സ് എന്നിവ നടത്തും. സുവർണ ജൂബിലിയോടനുബന്ധിച്ച് അഗ്രോ സർവിസ് സ​െൻററും നീതി മെഡിക്കൽസ്റ്റോറും മൊബൈൽ സൂപ്പർ മാർക്കറ്റും ആരംഭിക്കും. നിക്ഷേപം നൂറുകോടിയാക്കും. നെൽകൃഷി പരിപോഷണത്തി​െൻറ ഭാഗമായി ശനിയാഴ്ച രാവിലെ ഉൗർച്ചത്തെളി മത്സരം നടത്തും. ഞാറ്റുപാട്ടുകളുടെ അകമ്പടിയോടെ വയലിൽ കൃഷിക്ക് തുടക്കം കുറിക്കും. പരിപാടിയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യൻ, ഡയറക്ടർമാരായ പി.എം. അബ്ദുറഹ്മാൻ, സി. മുഹമ്മദ്, ജനറൽ മാനേജർ ടി. ജയറാണി, ഡെപ്യൂട്ടി ജനറൽ മാനേജർ പുത്തലത്ത് അഷ്റഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.