അണ്ടർ -17 സുബ്രതോ മുഖർജി ഫുട്ബാൾ; ഫാറൂഖ് ഹയർ സെക്കൻഡറി ജില്ല ചാമ്പ്യന്മാർ ഫറോക്ക്: അണ്ടർ 17 സുബ്രതോ മുഖർജി ജില്ല ഫുട്ബാൾ ടൂർണമെൻറിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ബാലുേശ്ശരി ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി കോഴിക്കോട് ജില്ല ചാമ്പ്യന്മാരായി. വിജയികൾക്കുവേണ്ടി അനജ് കൃഷ്ണ രണ്ട് ഗോളുകളും പി.ടി. അബിൻ ഒരു ഗോളും നേടി. പാലക്കാട് നടക്കുന്ന അണ്ടർ 17 സംസ്ഥാന സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമെൻറിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ പങ്കെടുക്കും. പൂർവവിദ്യാർഥി സംഗമം രാമനാട്ടുകര: സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിലെ 1995 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളുടെ സംഗമം 12ന് രാവിലെ ഒമ്പതിന് സ്കൂളിൽ നടക്കും. ബന്ധപ്പെടേണ്ട നമ്പർ: 94004 28410. photo: under 17.jpg കോഴിക്കോട് ജില്ല സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമെൻറിൽ വിജയികളായ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.