കവി എൻ.എൻ. കക്കാട്​ സ്​മാരക മന്ദിര നിർമാണത്തിനുള്ള ചെക്ക്​ കൈമാറി

ബാലുശ്ശേരി: കവി എൻ.എൻ. കക്കാടിന് ജന്മസ്ഥലമായ അവിടനല്ലൂരിൽ സ്മാരക മന്ദിരം നിർമിക്കുന്നു. എൻ.എൻ. കക്കാടി​െൻറ ജന്മസ്ഥലമായ കൂട്ടാലിട അവിടനല്ലൂരിൽ ആമയാട് വയലിലാണ് ഇരുനില സ്മാരക സമുച്ചയം നിർമിക്കുന്നത്. കെട്ടിടം നിർമിക്കാനായി 20 സ​െൻറ് സ്ഥലം സ്മാരക നിർമാണ കമ്മിറ്റി വാങ്ങിയിട്ടുണ്ട്. കെട്ടിട നിർമാണത്തിനായി 75 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ മുൻകൈയെടുത്താണ് സ്മാരക മന്ദിരത്തിന് ഫണ്ട് അനുവദിച്ചത്. ഡിജിറ്റൽ ലൈബ്രറി, റീഡിങ് റൂം, ടോയ്ലറ്റ്, കോൺഫറൻസ് ഹാൾ, ഗവേഷണ സൗകര്യം എന്നിവ ഉൾപ്പെടുത്തിയുള്ള കെട്ടിട നിർമാണത്തി​െൻറ ഫണ്ട് കൈമാറൽ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ നിർവഹിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറാങ്ങോട്ട് അധ്യക്ഷത വഹിച്ചു. പ്രഭാകരൻ പഴശ്ശി മുഖ്യാതിഥിയായിരുന്നു. ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. എം. ചന്ദ്രൻ, കെ.കെ. ബാലൻ, ഉഷ മലയിൽ, കെ. ഹമീദ്, എം.കെ. വിലാസിനി, എൻ. ശങ്കരൻ എന്നിവർ സംസാരിച്ചു. ടി.കെ. ശ്രീധരൻ സ്വാഗതവും പി. രാജീവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.