ഒാമശ്ശേരി: വെള്ളപ്പൊക്കത്തിെൻറ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ആളുകളെ സഹായിക്കാൻ പുത്തൂർ ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾ വിഭവസമാഹരണം നടത്തി. ഭക്ഷ്യവസ്തുക്കളും സോപ്പ്, മെഴുകുതിരിയുൾപ്പെടെ സ്റ്റേഷനറി വസ്തുക്കളും സ്വന്തമായി കൊണ്ടുവന്നതിന് പുറമെ സംഘങ്ങളായി തിരിഞ്ഞ് ഓമശ്ശേരി, പുത്തൂർ അങ്ങാടികളിൽനിന്ന് കുട്ടികൾ വിഭവങ്ങളും ശേഖരിച്ചു. സ്കൂൾ സമയത്തിനു ശേഷമാണ് കുട്ടികൾ ഇതിനായി സമയം കണ്ടെത്തിയത്. വിഭവസമാഹരണത്തിെൻറ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ നിർവഹിച്ചു. വിദ്യാർഥികളായ സഹൽന സിറാജ്, ഹംദ ഖദീജ, മുഹമ്മദ് നിഹാൽ, അൽബിൻ, ഷബീഹ ജബിൻ, അഫ്ര ഷെറിൻ, ഫാത്തിമ ഫാസ, മുഹമ്മദ് ഷാഫി, മുഹമ്മദ് അൽത്താഫ്, മാഷിത, ഹയ ഫാത്തിമ, മുഹമ്മദ് റബീഹ്, ഹസ്ന ഷെറിൻ, ഹെഡ്മാസ്റ്റർ പി.എ. ഹുസൈൻ, പി.ടി.എ പ്രസിഡൻറ് പി.വി. സാദിഖ്, സുബൈർ, എം.കെ. ജംഷീർ, പി. അബൂബക്കർ, ഒ.കെ. വാസു, അഷ്റഫ് തടത്തിൽ, ഒ.കെ. സുരേഷ്, കെ.വി. നാസർ, പി. സുലൈമാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.