റോഡിലെ കുഴികളടച്ചു

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ ഓടത്തെരുവ് മുതൽ നോർത്ത് കാരശ്ശേരി ജങ്ഷൻ വരെയുള്ള റോഡിലെ കുഴികൾ അടച്ചും റോഡിലേക്ക് ഒഴുകിയിരുന്ന വെള്ളം ഗതിമാറ്റി വിട്ടും 'എ​െൻറ മുക്കം' സന്നദ്ധസേന പ്രവർത്തകർ രംഗത്തിറങ്ങി. മുക്കം ബൈപാസിൽ രൂപപ്പെട്ടിരുന്ന വലിയ കുഴിയും നികത്തി. നോർത്ത് കാരശ്ശേരിയിലെ പെട്രോൾ പമ്പിന് മുന്നിലുള്ള അപകടകരമായ കുഴി മണ്ണിട്ട് നികത്തിയിട്ടുണ്ട്. സന്നദ്ധ സേന ചീഫ് കോഒാഡിനേറ്റർ അഷ്കർ, സലീംപൊയിലിൽ, ഫിറോസ് പത്രാസ്, എൻ. ശശികുമാർ, എം.കെ. മമ്മദ് ബർക്കത്തുല്ല ഖാൻ, ആബിദ് അഗസ്ത്യമുഴി, സൗഫീഖ്്, റൈനീഷ്, എൻ.കെ. അൻവർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.