വെള്ളലശ്ശേരിയിലെ വെള്ളപ്പൊക്കം: ​െഡ്രയ്​നേജിലെ തടസ്സങ്ങൾ നീക്കി

ചാത്തമംഗലം: കഴിഞ്ഞദിവസം കനത്ത മഴയെ തുടർന്ന് വെള്ളലശ്ശേരിയിലെ കടകളും വീടുകളും വെള്ളത്തിലായ സാഹചര്യത്തിൽ അങ്ങാടിയിലെ ഓവുചാലും തോടും നന്നാക്കി. നാട്ടുകാരുടെ നേതൃത്വത്തിലാണ് അടഞ്ഞുകിടന്ന ഓവുചാലും തോടും ശുചിയാക്കിയത്. ഞായറാഴ്ച പുലർച്ചയുണ്ടായ ശക്തമായ പേമാരിയിലും മലവെള്ളപ്പാച്ചിലിലുമാണ് അങ്ങാടിയും എട്ടോളം കടകളും മൂന്നു വീടുകളും വെള്ളത്തിലായത്. അങ്ങാടിയിലെ ഡ്രൈനേജും തോടും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം അടിഞ്ഞുകൂടി തടസ്സപ്പെട്ട നിലയിലായിരുന്നു. ചൊവ്വാഴ്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നാട്ടുകാർ മണ്ണുമാന്തി യന്ത്രവും മറ്റുമുപയോഗിച്ചാണ് തടസ്സം നീക്കിയത്. കനത്ത മഴയെ തുടർന്ന് ചൊവ്വാഴ്ച രാവിലെയും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വിദ്യാർഥി പാർലമ​െൻറ് ചാത്തമംഗലം: ദയാപുരം െറസിഡന്‍ഷ്യല്‍ സ്കൂളില്‍ പുതിയ അധ്യയനവർഷത്തേക്കുള്ള വിദ്യാർഥി പാർലമ​െൻറ് സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡൻറ്, പ്രധാനമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷനേതാവ് എന്നിവർക്കുപുറമെ 11 വകുപ്പ് മന്ത്രിമാരാണ് കെ. മരക്കാർ ഹാളില്‍ ചേർന്ന ചടങ്ങില്‍ അധികാരമേറ്റത്. കോഴിക്കോട് അസി. കലക്ടർ കെ.എസ്. അഞ്ജു മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ജ്യോതി സത്യവാചകം ചൊല്ലിക്കൊടുത്തു. ദയാപുരം പാട്രണ്‍ സി.ടി. അബ്ദുറഹീം, ഡോ. എം.എം. ബഷീർ, വൈസ് പ്രിന്‍സിപ്പല്‍ കെ. മുരളീധരന്‍, അഡ്മിനിസ്ട്രേറ്റർ കെ. കുഞ്ഞോയി, ദയാപുരം കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.ജി. സാബു, ഡെപ്യൂട്ടി ഡയറക്ടർ ടിജി വി.എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.