പാലക്കുറ്റിയിൽ രണ്ടു കടകളിൽ മോഷണം; രണ്ടിടത്ത് മോഷണശ്രമം

കൊടുവള്ളി: കൊടുവള്ളിക്ക് സമീപം പാലക്കുറ്റിയിൽ രണ്ടു കടകളിൽ മോഷണം. രണ്ടിടത്ത് മോഷണശ്രമവും നടന്നു. ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. പാലക്കുറ്റി അങ്ങാടിയിലെ വൈറ്റ് മഹൽ റെഡിമെയ്ഡ് ഷോപ്പി​െൻറ ഷട്ടർ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ച 4000 രൂപ കവർന്നു. രാവിലെ 9.15ഓടെ കട തുറക്കാനെത്തിയ ഉടമ പൂട്ട് തകർന്നനിലയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കടയിലെ സി.സി.ടി.വിയിൽ മുഖംമൂടി ധരിച്ച മോഷ്ടാവി​െൻറ ചിത്രം പതിഞ്ഞിട്ടുണ്ട്. പൂട്ട് പൊളിക്കാൻ ഉപയോഗിച്ച ഇരുമ്പുദണ്ഡും കണ്ടെത്തിയിട്ടുണ്ട്. കൊടുവള്ളി പൊലീസിൽ പരാതി നൽകി. പാലക്കുറ്റി ആക്കിപ്പോയിൽ ജുമാമസ്ജിദിനു സമീപത്തെ മാസ് ഹാർഡ് വെയർ കടയുടെ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവ് 1200 രൂപയും കവർന്നിട്ടുണ്ട്. കൂടാതെ മേലെ പാലക്കുറ്റിയിലെ സൈക്കിൾ ഷോപ്, റെഡിമെയ്ഡ് ഷോപ് എന്നിവിടങ്ങളിലും ഷട്ടറി​െൻറ പൂട്ട് തകർത്തെങ്കിലും അകത്തുകയറാനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.