കെട്ടിടനിർമാണ ഉദ്​ഘാടനം

പൂനൂർ: വള്ളിൽ വയൽ വിജിൽ ലൈബ്രറി ആൻഡ് റീഡിങ് സ​െൻററി​െൻറ കെട്ടിടനിർമാണ പ്രവൃത്തി പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. മികച്ച അംഗൻവാടി ഹെൽപർക്കുള്ള സംസ്ഥാന അവാർഡ് നേടിയ മഠത്തിൽ സുമയെയും മെഡിക്കൽ കോളജ് നിപ വൈറസ് വാർഡിൽ ജോലി ചെയ്തതിന് സർക്കാറി​െൻറ പ്രശംസാപത്രം ഏറ്റുവാങ്ങിയ വി.കെ. ഷിനിയെയും ആദരിച്ചു. ടി.സി. രമേശൻ അധ്യക്ഷനായിരുന്നു. വാർഡ് മെംബർ സി.പി. രമ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.കെ. പ്രദീപൻ, കെ. സന്ദീപ്, ടി.കെ. മോഹനൻ എന്നിവർ സംസാരിച്ചു. എം.കെ. പ്രഭിത്ത്ലാൽ സ്വാഗതവും എം. സജിത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.