കേരളത്തിലെ പൊലീസ് നരനായാട്ട് നടത്തുന്നു -വി.ടി. ബൽറാം പേരാമ്പ്ര: പിണറായി വിജയെൻറ കീഴിലെ പൊലീസ് അടിയന്തരാവസ്ഥ കാലത്തെക്കാൾ മോശമായ രീതിയിൽ നരനായാട്ട് നടത്തുകയാണെന്ന് വി.ടി. ബൽറാം എം.എൽ.എ പറഞ്ഞു. കസ്റ്റഡിയിലും ലോക്കപ്പിലും മനുഷ്യനെ പച്ചക്ക് കൊല്ലുന്ന രീതിയാണ് എൽ.ഡി.എഫിെൻറ ആഭ്യന്തര നയം. സർവ മേഖലകളിലും തികഞ്ഞ പരാജയം മാത്രമാണ് ഈ സർക്കാർ. കേന്ദ്ര-സംസ്ഥാന ഭരണക്കാർ പ്രതികരിക്കാൻപോലും ജനങ്ങളെ ശേഷിയില്ലാത്തവരാക്കി മാറ്റി. പൊതുജന സമൂഹത്തിെൻറ അടങ്ങാത്ത പ്രതിഷേധം അലയടിക്കാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരില്ല. ജനപക്ഷത്തുനിന്ന് പുതിയ രാഷ്ട്രീയ സംസ്ക്കാരം വളർത്താനും വികസനത്തിെൻറ പാത വെട്ടിത്തുറക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് വി.ടി. ബൽറാം സൂചിപ്പിച്ചു. ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തിെൻറ ഭാഗമായി യുവജന-വിദ്യാർഥി സംഗമം ചെമ്പനോടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജേഷ് തറവട്ടത്ത് അധ്യക്ഷനായി. പി.കെ. രാഗേഷ്, എസ്. സുനന്ദ്, ജിതേഷ് മുതുകാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.