ശാസ്​ത്രകൗതുകം തേടി ലക്ഷങ്ങൾ; ​പ്ലാനറ്റേറിയത്തിന്​ അനുപമ നേട്ടം

കോഴിക്കോട്: രാജ്യത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയതി​െൻറ റെക്കോഡ് ശാസ്ത്രകൗതുകങ്ങൾ കാഴ്ചക്കാരിലെത്തിക്കുന്ന കോഴിക്കോട് മേഖല ശാസ്ത്രകേന്ദ്രത്തിന് സ്വന്തം. 5.75 ലക്ഷം പേരാണ് 2017-18 വർഷത്തിൽ ശാസ്ത്രകേന്ദ്രവും ഇതി​െൻറ ഭാഗമായ പ്ലാനറ്റേറിയവും സന്ദർശിച്ചത്. രാജ്യത്തെ പ്രമുഖമായ 28 പ്ലാനറ്റേറിയങ്ങളിൽ ഒന്നാം സ്ഥാനം നേടിയതി​െൻറ ആഹ്ലാദത്തിലാണ് അധികൃതർ. രണ്ട് പതിറ്റാണ്ട് മുമ്പ് പ്ലാനറ്റേറിയം തുടങ്ങിയപ്പോൾ വർഷത്തിൽ 78,000 സന്ദർശകരായിരുന്നു എത്തിയിരുന്നത്. അന്ന് പത്ത് ലക്ഷം രൂപയായിരുന്നു വാർഷിക വരുമാനം. കഴിഞ്ഞ വർഷം വരുമാനം ഒന്നരക്കോടിയായി ഉയർന്നു. ആദ്യനാളുകളിൽ വിദ്യാർഥികളായിരുന്നു സന്ദർശകരിലേറെയും. എന്നാൽ, അടുത്തിടെയായി ശാസ്ത്രകാഴ്ചകൾ കാണാനെത്തുന്നവരിൽ ഭൂരിപക്ഷവും കുടുംബങ്ങളാണ്. 70 ശതമാനം വിദ്യാർഥികളും 30 ശതമാനം കുടുംബങ്ങളുമായിരുന്നെങ്കിൽ നിലവിൽ 60:40 ആണ് അനുപാതം. മധ്യവേനലവധിക്കാലമായ ഏപ്രിൽ-മേയ് മാസങ്ങളിലാണ് കൂടുതൽ പേർ എത്തുന്നത്. ഇൗ വർഷത്തെ സന്ദർശകരുടെ എണ്ണം ആറ് ലക്ഷം കവിയുമെന്നാണ് പ്രതീക്ഷയെന്ന് പ്ലാനറ്റേറിയം ഡയറക്ടർ വി.എസ്. രാമചന്ദ്രൻ പറഞ്ഞു. രാജ്യത്തെ മറ്റ് മഹാനഗരങ്ങളിലടക്കം പ്ലാനറ്റേറിയം മാത്രമേയൂള്ളൂ. മേഖല ശാസ്ത്രകേന്ദ്രത്തിൽ അത്ഭുതങ്ങൾകൂടിയുള്ളതിനാലാണ് കോഴിക്കോട്ട് കാഴ്ചക്കാർ കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യമായ പ്രദർശനങ്ങളിലൂടെ ശാസ്ത്രലോകത്തെ അത്ഭുതവിജ്ഞാനങ്ങൾ രസകരമായും ലളിതമായും പഠിക്കാനുള്ള അവസരമാണ് കേന്ദ്രം ഒരുക്കുന്നത്. പഠിച്ചിട്ടും വായിച്ചിട്ടും മനസ്സിൽ നിൽക്കാത്ത ശാസ്ത്ര രഹസ്യങ്ങളെയും കൗതുകങ്ങളെയും വരുതിയിലാക്കാനായി ശാസ്ത്രപാർക്ക്, മിറർ മാജിക്, ജ്യോതിശാസ്ത്ര ഗാലറി, മനുഷ്യക്ഷമത ഗാലറി, ഫൺ സയൻസ് ഗാലറി, എച്ച്.ഡി ത്രിഡി തിയറ്റർ, ഓഡിയോ വിഷ്വൽ ഓഡിറ്റോറിയം തുടങ്ങിയവയാണ് കേന്ദ്രത്തിൽ പ്രധാനമായും ഒരുക്കിയിട്ടുള്ളത്. പ്ലാനറ്റേറിയം കോമ്പൗണ്ടിൽ കളിവീട്, പാർക്ക്, ദിനോസർ പാർക്ക്, കാൻറീൻ തുടങ്ങിയവയുമുണ്ട്. 1997 ജനുവരി 30ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് മേഖല ശാസ്ത്രകേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഫൺസയൻസ് ഗാലറിയും പ്ലാനറ്റേറിയവുമാണ് തുടക്കത്തിലുണ്ടായിരുന്നത്. 2006ൽ ത്രിഡി തിയറ്റർ, 2007ൽ മനുഷ്യക്ഷമത ഗാലറി, 2008ൽ മിറർ മാജിക്, 2009ൽ ഫൺ സയൻസ് ഗാലറിയുടെ നവീകരണം, 2010ൽ ജ്യോതിശാസ്ത്ര ഗാലറി എന്നിവയാണ് പിന്നീടുണ്ടായ പ്രധാന വിപുലീകരണങ്ങൾ. കേന്ദ്രസാംസ്കാരിക വകുപ്പി​െൻറ കീഴിലാണ് കേന്ദ്രത്തി​െൻറ പ്രവർത്തനങ്ങൾ. കടലിനെക്കുറിച്ചുള്ള വിവരങ്ങളറിയാൻ കഴിഞ്ഞ ദിവസം സമുദ്ര ഗാലറിയും തുടങ്ങിയിരുന്നു. box സയൻസ് സിറ്റിക്ക് പിന്നിലും കോഴിക്കോെട്ട കരങ്ങൾ കോട്ടയം കുറവിലങ്ങാട് കോഴായിൽ ഒരുങ്ങുന്ന സയൻസ് സിറ്റിയിലെ മേഖല ശാസ്ത്രകേന്ദ്രത്തി​െൻറ നിർമാണ മേൽനോട്ടവും കോഴിക്കോട് കേന്ദ്രത്തിന്. 35 ഏക്കറിൽ 120 കോടിയലധികം രൂപ ചെലവഴിച്ചാണ് ദക്ഷിണേന്ത്യയിലെ ആദ്യ സയസൻസ് സിറ്റി ഒരുക്കുന്നത്. കോഴിക്കോട് പ്ലാനറ്റേറിയം ഡയറക്ടർ വി.എസ് രാമചന്ദ്രനാണ് നിർമാണത്തി​െൻറ മേൽനോട്ടം. സയൻസ് സിറ്റിയിൽ മേഖല ശാസ്ത്ര കേന്ദ്രത്തിന് പുറമേ, ത്രീ ഡി തിയറ്റർ, സയൻസ് പാർക്ക്, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ഒബ്സർവേറ്ററി, ആംഫി തിയറ്റർ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ഒരുക്കുക. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിഹിതമുപയോഗിച്ചാണ് കെട്ടിടനിർമാണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.