കുടുംബശ്രീ കലോത്സവത്തിൽ കോഴിക്കോട് സൗത്ത് മുന്നേറുന്നു

നന്മണ്ട: കോഴിക്കോട് താലൂക്ക് കുടുംബശ്രീ കലോത്സവത്തിൽ കോഴിക്കോട് സൗത്ത് മുന്നേറ്റം തുടരുന്നു. രണ്ടു ദിവസമായി നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന അരങ്ങ്-2018​െൻറ ഒന്നാം ദിവസം ചിത്രരചന പെൻസിൽ, ജലച്ചായം, കഥ, കവിത രചന, കാർട്ടൂൺ എന്നീ ഇനങ്ങളിലായിരുന്നു മത്സരം അരങ്ങേറിയത്‌. രണ്ടാം ദിവസത്തെ സ്റ്റേജ് കലോത്സവം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുക്കം മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. അജിത ആറാങ്കോട്ട്, സി.കെ. രാജൻ, വിമല തേറോത്ത്, പി. മനോഹരൻ, ഒ.പി. വാസു, ടി.പി. നിളാമുദീൻ, ബിന്ദു, സിദ്ദീഖ്, കെ.എം. സുനിത, പി.എം. ഗിരീശൻ, പി.സി. കവിത, പി. ബിന്ദു, സിദ്ദീഖ് എന്നിവർ സംസാരിച്ചു. തിരുവാതിരക്കളി, നാടോടിനൃത്തം, ഒപ്പന, നാടൻപാട്ട്, ശിങ്കാരിമേളം, മിമിക്രി, മോണോആക്ട് തുടങ്ങി 27 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. നന്മണ്ടയിൽ ആദ്യമായി നടക്കുന്ന താലൂക്ക് കലോത്സവം കാണാൻ വേനൽമഴ വകവെക്കാതെ കാണികൾ ഹൈസ്കൂൾ ഗ്രൗണ്ടിലേക്ക് ഒഴുകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.