പരാതിപരിഹാര അദാലത്​ 26ന്

കോഴിക്കോട്: ജില്ലയിലെ പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന പട്ടികജാതി പട്ടികവർഗ കമീഷൻ 26ന് ജില്ല കലക്ടറുടെ ചേംബറിൽ രാവിലെ 11 മുതൽ അദാലത് സംഘടിപ്പിക്കുമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസർ അറിയിച്ചു. ജനകീയ കമ്മിറ്റി യോഗം കോഴിക്കോട്: വ്യാജ മദ്യ ഉൽപാദനം, വിതരണം, വിൽപന എന്നിവ പൊതുജനപങ്കാളിത്തത്തോടെ തടയുന്നതിനുവേണ്ടിയുള്ള ജില്ലതല ജനകീയ കമ്മിറ്റിയുടെ യോഗം ഇൗമാസം 25ന് 3.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. കെട്ടിടനിർമാണ അനുമതിക്ക് സമിതി കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ തീരദേശ പരിപാലന നിയമ പരിധിയിൽ 66 ചതുരശ്ര മീറ്റർ വരെ വിസ്തീർണം വരുന്ന നിർമാണങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിന് ജില്ല കലക്ടർ ചെയർമാനും ജില്ല ടൗൺ പ്ലാനർ മെംബർ സെക്രട്ടറിയുമായ ജില്ലതല കമ്മിറ്റിയെ ചുമതലപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അപേക്ഷകൾ മെംബർ സെക്രട്ടറി/ടൗൺ പ്ലാനർ, കേരള തീരദേശ പരിപാലന അതോറിറ്റി ജില്ലതല കമ്മിറ്റി, മേഖല നഗരാസൂത്രണ കാര്യാലയം, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിങ്, ചക്കോരത്തുകുളം, വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട് 673005 എന്ന വിലാസത്തിൽ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.