മത്സ്യത്തൊഴിലാളി പുനരധിവാസം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികൾക്ക് ഭൂമി വാങ്ങി വീട് നിർമിക്കുന്നതിനുള്ള ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി പാസ്ബുക്ക്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകളും സ്വന്തമായോ ജീവിതപങ്കാളിയുടെ പേരിലോ പരമ്പരാഗതമായോ ഭൂമിയില്ലെന്ന് തെളിയിക്കുന്ന റവന്യൂ അധികാരികളിൽനിന്നുള്ള സാക്ഷ്യപത്രം സഹിതം മേയ് 14 വരെ മത്സ്യഭവനുകൾ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ് എന്നിവിടങ്ങളിൽ സ്വീകരിക്കും. ഫോൺ: 0495-2383780. പ്രാദേശിക വികസന ഫണ്ട് അവലോകന യോഗം കോഴിക്കോട്: എം.കെ. രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗ പദ്ധതികളുടെ അവലോകന യോഗം കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്നു. പൂർത്തിയാകാൻ ബാക്കിയുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ച് ബില്ലുകൾ സമർപ്പിക്കാൻ കലക്ടർ അതത് പഞ്ചായത്ത്, ബ്ലോക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല, എം.പിയുടെ പി.എ ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു. നിയമനം കോഴിക്കോട്: കുന്നുമ്മൽ, ചേളന്നൂർ ബ്ലോക്കുകളിൽ മൃഗങ്ങൾക്ക് രാത്രികാല ചികിത്സ നൽകുന്നതിന് വെറ്ററിനറി ഡോക്ടർമാരെയും കുന്നുമ്മൽ ബ്ലോക്കിൽ രാത്രികാല സേവനത്തിന് സഹായിയായി അറ്റൻഡൻറിനെയും നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഇൗമാസം 26ന് ഉച്ചക്ക് രണ്ടിന് ഇൻറർവ്യൂവിന് കോഴിക്കോട് ജില്ല വെറ്ററിനറി കേന്ദ്രത്തിൽ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.