അവധിക്കാല അധ്യാപക പരിശീലനം ഇന്ന്‍ തുടങ്ങും

എകരൂല്‍: പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്കുള്ള എട്ടു ദിവസത്തെ അവധിക്കാല പരിശീലനം ബുധനാഴ്ച മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ബാലുശ്ശേരി ബി.ആര്‍.സി പരിധിയിലെ വിവിധ പഞ്ചായത്തുകള്‍ തിരിച്ച് രണ്ടു ഘട്ടങ്ങളിലായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഒന്നാം ഘട്ടം ഏപ്രില്‍ 25 മുതല്‍ 28 വരെയും മൂന്നു ദിവസത്തെ ഇടവേളക്കുശേഷം മേയ് രണ്ടു മുതല്‍ അഞ്ചുവരെയും. മേയ് ഏഴു മുതല്‍ 16 വരെയാണ് രണ്ടാം ഘട്ട പരിശീലനം. ഒന്നാം ഘട്ടം പരിശീലനം നടക്കുന്ന പഞ്ചായത്ത്‌, ക്ലാസ്, പരിശീലന കേന്ദ്രം എന്നിവ താഴെ പറയും പ്രകാരം നടക്കും. കോട്ടൂര്‍, കൂരാച്ചുണ്ട്, നടുവണ്ണൂര്‍, ഉേള്ള്യരി പഞ്ചായത്തുകളിലെ ഒന്നാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും അധ്യാപകര്‍ക്കും ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം പഞ്ചായത്തുകളിലെ രണ്ടാം ക്ലാസിലെയും നാലാം ക്ലാസിലെയും അധ്യാപകര്‍ക്കും മുഴുവന്‍ പഞ്ചായത്തുകളിലെയും ഒന്ന്‍, രണ്ട് ക്ലാസുകളിലെയും യു.പി വിഭാഗത്തിലെയും ഇംഗ്ലീഷ് അധ്യാപകര്‍ക്കും ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരിയിലാണ് പരിശീലനം. മുഴുവന്‍ പഞ്ചായത്തുകളിലെയും മൂന്ന്‍, നാല് ക്ലാസുകളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ജി.എല്‍.പി സ്കൂള്‍ ബാലുശ്ശേരിയിലും യു.പി മലയാളം, യു.പി സോഷ്യൽ സ്റ്റഡീസ്, സയന്‍സ്, കണക്ക് എന്നീ വിഭാഗം അധ്യാപകര്‍ക്ക് തൃക്കുറ്റിശ്ശേരി ജി.യു.പി സ്കൂളിലുമാണ് പരിശീലനം. ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം പഞ്ചായത്തുകളിലെ എല്‍.പി വിഭാഗം അറബിക് അധ്യാപകര്‍ക്കും മുഴുവന്‍ പഞ്ചായത്തുകളിലെയും യു.പി അറബിക്, സംസ്കൃതം, ഉര്‍ദു അധ്യാപകര്‍ക്കും പൂനൂര്‍ ജി.എം.യു.പി സ്കൂളിലും നടക്കും. മേയ് ഏഴിന് തുടങ്ങുന്ന രണ്ടാംഘട്ടം ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം പഞ്ചായത്തുകളിലെ ഒന്നാംക്ലാസിലെയും മൂന്നാം ക്ലാസിലെയും അധ്യാപകര്‍ക്കും കോട്ടൂര്‍, കൂരാച്ചുണ്ട്, നടുവണ്ണൂര്‍, ഉേള്ള്യരി പഞ്ചായത്തുകളിലെ രണ്ട്, നാല് ക്ലാസ് അധ്യാപകര്‍ക്കും എല്‍.പി വിഭാഗം അറബിക് അധ്യാപകര്‍ക്കും മുഴുവന്‍ പഞ്ചായത്തുകളിലെയും ഹിന്ദി അധ്യാപകര്‍ക്കും ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസിലുമാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. നാദാപുരം: തുണേരി ബി.ആർ.സിക്ക് കീഴിൽ ആരംഭിക്കുന്ന അധ്യാപക പരിശീലനം ബുധനാഴ്ച തുടങ്ങുമെന്ന് ബി.പി.ഒ പ്രദീപൻ അറിയിച്ചു. എൽ.പി തലത്തിൽ ഒന്നു മുതൽ നാലുവരെ എല്ലാ വിഷയങ്ങളുടെയും(അറബിക് ഉൾപ്പെടെ) പരിശീലനം നാദാപുരം ഗവ. യു.പി സ്കൂളിലാണ് നടക്കുക. ആദ്യ ബാച്ചിൽ എടച്ചേരി, ചെക്യാട്, പുറമേരി, തൂണേരി പഞ്ചായത്തിലെ അധ്യാപകർക്കും ജില്ലക്ക് പുറത്തുള്ള അധ്യാപകർക്കും പങ്കെടുക്കാം. ബി.ആർ.സി പരിധിയിലെ മറ്റു പഞ്ചായത്തുകളിലെ അധ്യാപകരും മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂൾ അധ്യാപകരും പങ്കെടുക്കേണ്ടത് മേയ് അഞ്ചു മുതൽ നടക്കുന്ന രണ്ടാം ബാച്ചിലാണ്. യു.പി വിഭാഗം അധ്യാപകരുടെ പരിശീലനം വിവിധ വിഷയങ്ങളിലായി മേയ് ഏഴിന് ആരംഭിക്കും. വളയം ഹയർ സെക്കൻഡറി സ്കൂൾ, തിരുവള്ളൂർ ഹൈസ്കൂൾ, ദേവർ കോവിൽ യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് യു.പി സ്കൂൾ അധ്യാപക പരിശീലനം നടക്കുക. കൊയിലാണ്ടി: പന്തലായനി ബി.ആർ.സിയുടെ അവധിക്കാല പ്രൈമറി അധ്യാപക പരിശീലനം ബുധനാഴ്ച തുടങ്ങും. രണ്ടാം ഘട്ട പരിശീലനം മേയ് ഏഴു മുതൽ 17 വരെയും നടക്കും. ആദ്യഘട്ടത്തിൽ ഒന്ന്, രണ്ട് ക്ലാസുകളുടെ പരിശീലനം വേളൂർ ഗവ. എൽ.പി സ്കൂളിലും മൂന്ന്, നാല്‌ ക്ലാസുകളിലെ പരിശീലനം അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. യു.പി വിഭാഗം മലയാളം, സയൻസ്, സാമൂഹികം, ഗണിതം എന്നീ വിഷയങ്ങളുടെ പരിശീലനം കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും യു.പി ഇംഗ്ലീഷ്, ഹിന്ദി, എൽ.പി അറബിക് എന്നിവ കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. ഒന്ന്, രണ്ട്, ക്ലാസുകൾക്കുള്ള ഹലോ ഇംഗ്ലീഷ് പരിശീലനവും യു.പി അറബിക് പരിശീലനവും കോതമംഗലം ഗവ. എൽ.പി സ്കൂളിലാണ്. യു.പി ഉർദു പരിശീലനം മുചുകുന്ന് യു.പിയിൽ നടക്കും. എൽ.പി അധ്യാപകർക്കുള്ള രണ്ടാം ഘട്ട പരിശീലനവും യു.പി സംസ്കൃതം അധ്യാപകർക്കുള്ള പരിശീലനവും ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മേയ് ഏഴിന് ആരംഭിക്കും. മൂന്ന്, നാല് ക്ലാസുകൾക്കുള്ള ഹലോ ഇംഗ്ലീഷ് പരിശീലനം മേയ് ഏഴു മുതൽ 16 വരെ കോതമംഗലം ഗവ. എൽ.പി സ്കൂളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.