ശ്രീജിതക്ക്​ 'അക്ഷര വീട്​': നിർവഹണ സമിതി രൂപവത്കരിച്ചു

'അക്ഷര വീട്': നിർവഹണ സമിതി രൂപവത്കരിച്ചു photo: Kdy-5 madhyamam aksharaveed.jpg 'മാധ്യമം' അക്ഷര വീട് നിർമാണത്തിനുള്ള നിർവഹണ സമിതി രൂപവത്കരണ യോഗം കരുവൻപൊയിലിൽ കൊടുവള്ളി നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്യുന്നു കൊടുവള്ളി: മലയാളത്തിലെ അമ്പത്തിയൊന്ന് അക്ഷരങ്ങൾ ചേർത്തുനിർത്തി 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യു.എ.ഇ എക്സ്ചേഞ്ച്-എൻ.എം.സി ഗ്രൂപ്പും സംയുക്തമായി കൊടുവള്ളി നഗരസഭയിലെ കരുവൻപൊയിൽ ഗവ. ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി ശ്രീജിതക്ക് നിർമിക്കുന്ന അക്ഷരവീടിനായി നിർവഹണ സമിതി രൂപവത്കരിച്ചു. സമിതി രൂപവത്കരണ യോഗം കരുവൻപൊയിൽ ഗവ. യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ കൊടുവള്ളി നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. 'മാധ്യമം' റീജനൽ മാനേജർ സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അസി. പി.ആർ മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ പദ്ധതി വിശദീകരിച്ചു. നഗരസഭ കൗൺസിലർമാരായ വിമല ഹരിദാസൻ, യു.വി. ഷാഹിദ്, ഇ.സി. മുഹമ്മദ്, പി. ഖാദർ മാസ്റ്റർ, ടി.പി.സി. മുഹമ്മദ്, കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ടി. അഹമ്മദ്കുട്ടി, അരവിന്ദാക്ഷൻ, സി.എം. ബഷീർ, ടി.കെ.പി. അബൂബക്കർ, പി. അബു മാസ്റ്റർ, പി. രാമൻകുട്ടി, അബ്ദുല്ല മാസ്റ്റർ, ആർ.വി. സൈനുദ്ദീൻ, പി.ടി. മുഹമ്മദ്, സിദ്ദീഖ് മാതോലത്ത്, പി. സിദ്ദീഖ് കരുവൻപൊയിൽ, പി. ബാബു, 'മാധ്യമം' ബ്യൂറോ ചീഫ് ഉമർ പുതിയോട്ടിൽ, എം.എ. റബീഹ് എന്നിവർ സംസാരിച്ചു. 'മാധ്യമം' പി.ആർ മാനേജർ കെ.ടി. ശൗക്കത്തലി സമാപന പ്രസംഗം നടത്തി. അശ്റഫ് വാവാട് സ്വാഗതവും പി.പി. സൈനുൽ ആബിദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം.കെ. രാഘവൻ എം.പി (മുഖ്യരക്ഷാധികാരി), കാരാട്ട് റസാഖ് എം.എൽ.എ, അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോസ് (രക്ഷാധികാരികൾ), നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ (ചെയർമാൻ), നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ്, കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ടി. അഹമ്മദ്കുട്ടി (വൈസ് ചെയർമാൻ), 'മാധ്യമം' റീജനൽ മാനേജർ സി.പി. മുഹമ്മദ് (ജനറൽ കൺവീനർ), കൗൺസിലർമാരായ വിമല ഹരിദാസൻ, യു.വി. ഷാഹിദ് (കൺവീനർ). എക്സിക്യൂട്ടിവ് അംഗങ്ങളായി കൗൺസിലർമാരായ വായോളി മുഹമ്മദ്, കെ. ബാബു, പി. അബ്ദുൽ ഖാദർ മാസ്റ്റർ, ഇ.സി. മുഹമ്മദ്, രജിഷ തമീം, അരവിന്ദാക്ഷൻ, പി.ടി. മുഹമ്മദ്, പ്രഫ. ഇ. അബ്ദുറസാഖ്, പി. ബാബു, രാമൻകുട്ടി, പി. രാജൻ, ടി.പി.സി. മുഹമ്മദ്, ടി.കെ.പി. അബൂബക്കർ, പി. അബു, ശ്രീധരൻ കരിറ്റിപറമ്പ് എന്നിവരെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.