തു​ര​ത്ത​ൽ വി​ഫ​ല​മാ​യി: കാ​ടു​ക​യ​റി​യ കൊ​മ്പ​ൻ വീ​ണ്ടും വ​ട​ക്ക​നാ​ട്ടി​ൽ

സുൽത്താൻ ബത്തേരി: മാസങ്ങളായി പ്രദേശത്ത് ഭീതിവിതച്ച കൊമ്പൻ കാടുകയറിയെന്ന വടക്കനാട്ടുകാരുടെ ആശ്വാസത്തിന് ഒരു ദിവസത്തെ ആയുസ്സുേപാലുമുണ്ടായില്ല. ചൊവ്വാഴ്ച ഒമ്പതുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുങ്കിയാനകളെ ഉപയോഗിച്ച് ഉൾക്കാട്ടിലേക്ക് കയറ്റിവിട്ട കൊമ്പൻ വീണ്ടും വടക്കനാട്ടെ ജനവാസമേഖലയിലെത്തി. ചൊവ്വാഴ്ച മനസ്സമാധാനത്തോടെ ഉറങ്ങിയ വടക്കനാട്ടുകാരുടെ ഉറക്കം തീരുന്നതിന് മുമ്പെ, ബുധനാഴ്ച പുലർച്ച രണ്ടുമണിക്കാണ് കൊമ്പൻ വടക്കനാട്ടെ കൃഷിയിടത്തിലെത്തി വ്യാപകനാശം വിതച്ചത്. പള്ളിവയല്‍ പ്രദേശത്ത് താമസിക്കുന്ന സുരേന്ദ്രന്‍, സുരേഷ് എന്നിവരുടെ നാലേക്കറോളം വരുന്ന കൃഷിയിടത്തിലെ വാഴ, കവുങ്ങ്, കാപ്പിച്ചെടികള്‍ തുടങ്ങിയവ നശിപ്പിച്ചു. മണിക്കൂറുകൾ ഭീതിയിലാഴ്ത്തിയശേഷം പുലർച്ച അഞ്ചുമണിക്കാണ് കൊമ്പൻ തിരിച്ചുപോയതെന്ന് നാട്ടുകാർ പറഞ്ഞു. കൃഷിയിടത്തിൽ നിലയുറപ്പിച്ച കൊമ്പനെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ആക്രമസ്വഭാവം പ്രകടിപ്പിക്കുന്നതിനാല്‍ പരാജയപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് ഉേദ്യാഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചൊവ്വാഴ്ച കാടുകയറ്റുമ്പോഴും കൊമ്പൻ വീണ്ടും തിരിച്ചെത്താമെന്ന സാധ്യത വനംവകുപ്പ് അധികൃതർ തള്ളിക്കളഞ്ഞിരുന്നില്ല. കാട്ടാനയെ മയക്കുവെടിവെച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് വടക്കനാട്ടുകാരുടെ ആവശ്യം. വടക്കനാട് വനത്തില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെയുള്ള ചെമ്പകച്ചോല വനമേഖലക്ക് സമീപം ബന്ദവാടി അതിര്‍ത്തിയിലേക്കാണ് ആനയെ തുരത്തിയത്. വയനാട് വന്യജീവിസങ്കേതം മേധാവി എന്‍.ടി. സാജ​െൻറ നിര്‍ദേശപ്രകാരമാണ് 30 അംഗ ടീം മുത്തങ്ങ ആനപന്തിയിലെ പ്രമുഖ, കുഞ്ചു എന്നീ കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ തുരത്തിയത്. ജനവാസകേന്ദ്രത്തില്‍ നിന്ന് നാല് കിലോമീറ്ററോളം ഉള്‍വനത്തിലേക്കാണ് വനം വകുപ്പ് കൊമ്പനെ തുരത്തിയത്. കൊമ്പൻ കൃഷിയിടത്തിലിറങ്ങി വ്യാപക നാശനഷ്ടം വിതക്കുന്നത് പതിവായതോടെ നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് ആനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു. എന്നാൽ, ഇതുമൂലവും കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പ്രദേശത്തെ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കനാട് ഗ്രാമസംരക്ഷണസമിതി ബത്തേരിയിൽ വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഓഫിസിനുമുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തിയത്. ഇതി​െൻറ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നടന്ന മന്ത്രിതലചര്‍ച്ചയില്‍ വടക്കനാട് മേഖലയില്‍ ആവശ്യമായ പ്രതിരോധസംവിധാനങ്ങള്‍ ഒരുക്കാമെന്ന് ഉറപ്പുനല്‍കി. ഇതനുസരിച്ച് പ്രദേശത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കാടിറങ്ങുന്ന കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിച്ചിരുന്നു. ഇതിനാ‍യി വനംവകുപ്പി​െൻറ ഉന്നതാധികാരികള്‍ക്ക് ഡി.എഫ്.ഒ കത്ത്‌ നല്‍കി അനുമതിക്കായി കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുരത്തിയതും ബുധനാഴ്ച പുലർച്ച തിരിച്ച് ജനവാസമേഖലയിലെത്തിയതും. തുരത്തിയ കൊമ്പൻ വീണ്ടും കൃഷിയിടത്തിലിറങ്ങിയത് വനം വകുപ്പ് ഉേദ്യാഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും തലവേദനയായിരിക്കുകയാണ്. വനം വകുപ്പ് സ്ഥാപിച്ച സോളാർ ഫെൻസിങ്, കര്‍ഷകര്‍ സ്ഥാപിച്ച ഫെന്‍സിങ്, ട്രഞ്ച് എന്നിവ മറികടന്നാണ് ആന കൃഷിയിടത്തില്‍ ഇറങ്ങുന്നത്. വ്യാഴാഴ്ച ആനയെ തുരത്താൻ നിലമ്പൂരിൽനിന്ന് ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സ് വടക്കനാട് എത്തും. റബർ ബുള്ളറ്റ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ആനയെ കാടുകയറ്റാനായിരിക്കും ശ്രമം. പ്രീമിയർ ലീഗ് ഫുട്ബാൾ മേള ആരംഭിച്ചു മേപ്പാടി: പ്രീമിയർ ലീഗ് ഫുട്ബാൾ മേള മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. മേപ്പാടി എസ്.െഎ ശ്രീലാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് അധ്യക്ഷത വഹിച്ചു. അബ്ദുൽസലാം, കെ. വിനോദ്, ടി. ഹംസ, ബി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. മഹാത്മ മാനന്തവാടിയും ഹണ്ടേഴ്സ് മേപ്പാടിയും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ ഹണ്ടേഴ്സ് മേപ്പാടി ഏകപക്ഷീയമായ നാല് ഗോളുകൾക്ക് വിജയിച്ചു. മെത്രാന്മാർ സീറോ മലബാർ സഭ സ്വത്തുക്കളുടെ ഉടമകളല്ലെന്ന് പുൽപള്ളി: സീറോ മലബാർ സഭയിലെ ആർച് ബിഷപ് അടക്കമുള്ള രൂപത മെത്രാന്മാരും ഇടവക വൈദികരും സഭാ സ്വത്തുക്കളുടെ ഉടമകളല്ലെന്ന് കാത്തലിക് ലെമൻസ്................................................................................. അസോസിയേഷൻ അഭിപ്രായപ്പെട്ടു. സഭയിലെ പള്ളികളും സ്ഥാപനങ്ങളും വിശ്വാസികൾ പിരിവെടുത്തു സ്ഥാപിച്ചതാെണന്ന് പുൽപള്ളിയിൽ ചേർന്ന അസോസിയേഷൻ യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡൻറ് വിൻസ​െൻറ് മാത്യു ഉദ്ഘാടനം ചെയ്തു. വി.എസ്. ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എൽ. ജോർജ്, എം.ജെ. ജോൺ, ജോസ് പാഴുക്കാരൻ, കെ.കെ. ജോർജ്, സജി ജോർജ് പനച്ചിക്കൽ, ഷാജി അറക്കൽ, എം.ജെ. ബേബി, കെ.എഫ്. തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.