അവധിക്കാല ക്ലാസ് നിർത്തിവെച്ചു

കൽപറ്റ: മധ്യവേനലവധിക്കാലത്ത് സ്പെഷൽ ക്ലാസുകൾ എടുക്കുന്നതിനെതിരെ വാർത്ത വന്നതോടെ ക്ലാസുകൾ നിർത്തിവെച്ചതായി അറിയിച്ച് അധികൃതർ. ജില്ലയിലെ കേന്ദ്രീയ വിദ്യാലയത്തിൽ അവധിക്കാല ക്ലാസുകൾ നടത്താൻ നീക്കമെന്ന വാർത്ത 'മാധ്യമം' റിപ്പോർട്ട് ചെയ്തതിനെതുടർന്നാണ് നടപടി. വാർത്ത വന്നതോടെ ബുധനാഴ്ച രാവിലെ തന്നെ രക്ഷിതാക്കൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽനിന്ന് ക്ലാസുകൾ പൂർത്തിയായതായി അറിയിച്ചുള്ള സന്ദേശം എത്തി. കലക്ടർ ഇടപെടുന്നതിനുമുമ്പുതന്നെ ക്ലാസുകൾ നിർത്തിവെച്ചതായി അറിയിക്കുകയായിരുന്നു. മധ്യവേനലവധിയിൽ ക്ലാസുകളെടുക്കുന്നത് കർശനമായി വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിെക്ക കലക്ടർ ചെയർമാനായ കേന്ദ്രീയ വിദ്യാലയം സ്പെഷൽ ക്ലാസുകളുമായി മുന്നോട്ടുേപാകുന്നതായാണ് ഒരുകൂട്ടം രക്ഷിതാക്കൾ ആരോപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.