മുഗൾ വിവാഹവസ്ത്ര ശ്രേണിയുമായി മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിങ്​ മാൾ

മഞ്ചേരി: മുഗൾ വിവാഹവസ്ത്ര ശ്രേണി മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിങ് മാളിൽ അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇത്തരം വിവാഹവസ്ത്ര ശേഖരം അവതരിപ്പിക്കുന്നത് ആദ്യമായാണ് എന്ന് റഷീദ് സീനത്ത് വെഡ്ഡിങ് മാൾ ചെയർമാനും എം.ഡിയുമായ സീനത്ത് റഷീദ് പറഞ്ഞു. ഇൻഡോ മുഗൾ ലഹങ്ക, ഇൻഡോ മുഗൾ സൽവാർ, ചോളി ലഹങ്ക, ബനാറസി ബ്രോക്കേഡ് ലഹങ്ക, മിറർ ക്രിസ്റ്റൽ ലഹങ്ക, ഷെർവാണി, നവാബി ഷെർവാണി ജോഗ്പുരി, ബ്ലേസർ സ്യൂട്ട്, ടെക്സിടോസ്യൂട്ട്, ഇൻഡോ വെസ്റ്റേൺ സ്യൂട്ട് തുടങ്ങിയവയുടെ ശേഖരമാണ് മുഗൾ എഡിഷനിൽ ഒരുക്കിയിരിക്കുന്നത്. സാരി വേൾഡ്, മെൻസ് സ്റ്റുഡിയോ, സൽവാർ ആർകേഡ്, ഫാബ് ഗലേറിയ, കിഡ്സ് ലോഞ്ച്, വൈറ്റ് സൂക്, ബ്രൈഡൽ ഫാൻസി, റസ്റ്റാറൻറ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് റഷീദ് സീനത്ത് വെഡ്ഡിങ് മാൾ പ്രവർത്തിക്കുന്നത്. മുഗൾ എഡിഷൻ ലോഗോ പ്രകാശനച്ചടങ്ങിൽ മഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, അഡ്വ. ഫിറോസ് ബാബു, അഡ്വ. യു.എ. ലത്തീഫ്, നിവിൻ ഇബ്രാഹിം, വല്ലാഞ്ചിറ മുഹമ്മദ് അലി, സജിത്ത്, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഇ.വി. അബ്ദുറഹിമാൻ, അഡ്വ. ശിഹാബ് മേച്ചേരി, മുഹമ്മദ് ജവാദ്, സി.ഒ.ഒ ജസ്റ്റിൻ രാജ്, എസ്.ജി.എം മഹ്റൂഫ് കെ.ടി, ജി.എം നാസർ തുടങ്ങിയവർ പങ്കെടുത്തു. പടം മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിങ് മാളിൽ മുഗൾ എഡിഷൻ വിവാഹവസ്ത്ര ശ്രേണി അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു രണ്ട് കോടി രൂപയുടെ സ്കോളർഷിപ്പുമായി ലക്ഷ്യ കോഴിക്കോട്: NEET/IIT-JEE പ്രവേശന പരിശീലനരംഗത്തെ 'ലക്ഷ്യ' പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്കായി കൊച്ചി, കോഴിക്കോട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം, കണ്ണൂർ, തിരൂർ ബ്രാഞ്ചുകളിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ 12 വരെ സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നു. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 50,000 രൂപ, 25,000 രൂപ, 10000 രൂപ വീതമുള്ള ക്യാഷ് അവാർഡുകൾ നൽകും. 7 ബ്രാഞ്ചുകളിലെയും ആദ്യത്തെ മികച്ച 100 കുട്ടികൾക്ക് 10,000 രൂപ വീതം ഫീസിൽ ഇളവ് ചെയ്യും. രണ്ടു കോടി രൂപയുടെ സ്കോളർഷിപ്പുകൾക്ക് പുറമെ ആറു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുമാണ് ലക്ഷ്യ നൽകുന്നത്. സ്കോളർഷിപ്പ് പരീക്ഷയിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനും വിവരങ്ങൾക്കുമായി www.neetlakshya.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 9847978000. 9847964000 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.