നികുതി പിരിവിൽ എട്ട്​ പഞ്ചായത്തുകൾക്ക് നൂറുമേനി

കൽപറ്റ: തനതു ഫണ്ടി​െൻറ പ്രധാന േസ്രാതസ്സായ വസ്തു നികുതി പിരിച്ചെടുക്കുന്നതിൽ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കഴിഞ്ഞ 10 വർഷക്കാലത്തെ ഏറ്റവും മികച്ച പുരോഗതി കൈവരിച്ചു. 92 ശതമാനം തുക പിരിച്ചെടുത്ത് സംസ്ഥാനത്ത് തന്നെ മൂന്നാംസ്ഥാനം നേടി. കണിയാമ്പറ്റ, വെങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ, മേപ്പാടി, എടവക, നൂൽപ്പുഴ, കോട്ടത്തറ എന്നീ ഗ്രാമപഞ്ചായത്തുകളാണ് 100 ശതമാനം വസ്തു നികുതി പിരിച്ചെടുത്തത്. കഴിഞ്ഞ സാമ്പത്തിക വർഷം ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി നിർവഹണത്തിലും ഗ്രാമപഞ്ചായത്തുകൾ മികച്ച നേട്ടം കൈവരിച്ചിരുന്നു. മറ്റു പഞ്ചായത്തുകളുടെ ശതമാനം: തൊണ്ടർനാട് (99.86), എടവക (98.59), കോട്ടത്തറ (97.99), കണിയാമ്പറ്റ (97.77), പനമരം (97.56), തിരുനെല്ലി (94.40), മുള്ളൻകൊല്ലി (92.80), മീനങ്ങാടി (92.50), വൈത്തിരി (92.25), വെള്ളമുണ്ട (90.69), മേപ്പാടി (90.47), തവിഞ്ഞാൽ (89.71), മുട്ടിൽ (89.53), തരിയോട് (87.50), പടിഞ്ഞാറത്തറ (80.98), അമ്പലവയൽ (71.19), നെന്മേനി (69.54), പുൽപള്ളി (65.52), നൂൽപ്പുഴ (63.17), പൂതാടി (60.79). നിർവഹണ പ്രവർത്തനം മോണിറ്ററിങ് നടത്തുന്നതിന് ഡി.പി.സിയുെടയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുെടയും നേതൃത്വത്തിൽ നിർവഹണോദ്യോഗസ്ഥരുടെ പഞ്ചായത്ത്, ബ്ലോക്ക് തലത്തിലുള്ള റിവ്യൂ യോഗം നടത്തിയിരുന്നു. ഇതി​െൻറ ഫലമായി ചരിത്രത്തിലാദ്യമായി ജില്ലക്ക് 87.22 ശതമാനം ചെലവഴിക്കുന്നതിന് സാധിച്ചു. ലൈഫ് ഭവന പദ്ധതിയിൽ 496 വീടുകളുടെ പണി പൂർത്തീകരിച്ചു. 2018-19 പദ്ധതികൾ ഗവ. നിശ്ചയിച്ച തീയതിക്കകം തന്നെ ഡി.പി.സിക്ക് സമർപ്പിച്ച് സംസ്ഥാനത്ത് ആദ്യമായി അംഗീകാരം നേടാനും ജില്ലക്ക് സാധിച്ചു. റോഡ് നന്നാക്കിയില്ല; നാട്ടുകാർ പൊതുമരാമത്ത് എ.ഇയെ ഉപരോധിച്ചു ഇന്ന് റോഡ് പരിശോധിക്കുമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത് സുല്‍ത്താന്‍ ബത്തേരി: റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് അമ്പലവയല്‍ പുറ്റാട് -മലയച്ചന്‍കൊല്ലി പ്രദേശവാസികള്‍ പൊതുമരാമത്ത് വകുപ്പ് എ.ഇയെ ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ഒാടെയാണ് അമ്പലവയല്‍ ഭാഗെത്ത പുറ്റാട്, ഇരുമ്പന്‍കൊല്ലി, മലയച്ചന്‍കൊല്ലി പ്രദേശവാസികള്‍ പൊതുമരാമത്ത് വകുപ്പ് ബത്തേരി സബ് ഡിവിഷന്‍ ഓഫിസില്‍ എത്തി എ.ഇയെ ഉപരോധിച്ചത്. 2012ല്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡാണ് തോമാട്ടുചാല്‍, കരിങ്ങലോട്, പുറ്റാട്, മേപ്പാടി റോഡ്. ഇതില്‍ ഇരുമ്പന്‍കൊല്ലി മുതല്‍ മലയച്ചന്‍കൊല്ലിവരെ വരുന്ന 6.200 കി.മീറ്റര്‍ ദൂരം കാല്‍നടക്കുപോലും സാധ്യമാവാതെ തകര്‍ന്ന് കിടക്കുകയാണ്. ഇത് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധി തവണയാണ് സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയത്. പ്രദേശത്തെ ഗോത്രവര്‍ഗ കുടുംബങ്ങളടക്കം 500ഒാളം കുടുംബങ്ങളാണ് റോഡിനെ ആശ്രയിക്കുന്നത്്. എന്നിട്ടും റോഡ് ഗതാഗതയോഗ്യമാക്കാന്‍ അധികൃതര്‍ തയാറാവാത്തതില്‍ പ്രതിഷേധിച്ചാണ് അസി. എൻജിനീയറെ ഉപരോധിച്ചത്്. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയർ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. സ്ത്രീകളടക്കം ഉപരോധത്തില്‍ സംബന്ധിച്ചു. പിന്നീട് നേതാക്കളും അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ ബുധനാഴ്ച രാവിലെ റോഡ് സന്ദര്‍ശിച്ച് ജനങ്ങളുമായി ചര്‍ച്ചനടത്തി വേണ്ട നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയതി​െൻറ അടിസ്ഥാനത്തില്‍ ഉച്ചയോടെ ഉപരോധം അവസാനിപ്പിച്ചു. ഉപരോധത്തിന് അമ്പലവയല്‍ പഞ്ചായത്തഗംങ്ങളായ സുനിത സുരേന്ദ്രന്‍, സുനിത ദാസന്‍, നേതാക്കളായ ബേബി വര്‍ഗീസ്, സൈനു, ജയശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹർത്താൽ പൊളിക്കാനുള്ള ഭരണകൂടശ്രമം പരാജയപ്പെട്ടെന്ന് ദലിത് സംഘടനകൾ കൽപറ്റ: ഏപ്രിൽ ഒമ്പതിന് നടന്ന ദലിത് സംഘടനകളുടെ സംയുക്ത ഹർത്താൽ രാഷ്ട്രീയ പാർട്ടികളുടെ തടവറയിലുള്ള പട്ടികജാതി ക്ഷേമ സമിതി, ആദിവാസി ക്ഷേമ സമിതി, പട്ടികവർഗ മോർച്ച തുടങ്ങിയ സംഘടനകളുടെ കപടമുഖം വെളിവാക്കിയെന്ന് വിവിധ ദലിത് സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സുപ്രീകോടതി വിധിയിലെ ദലിത് വിരുദ്ധ നിലപാടിലൂടെ അനിവാര്യമായ ഭാരത ബന്ദിൽ 12ഓളം ദലിതർ നിഷ്ഠൂരമായി കൊല്ലപ്പെട്ടപ്പോഴും അതി​െൻറ തുടർച്ചയായി നടത്തിയ സംസ്ഥാന ഹർത്താലിലും നിലപാട് എടുക്കാൻ കഴിയാത്ത ഇത്തരം സംഘടനകൾ പിരിച്ചുവിട്ട് ദലിത് സംഘടനകളോട് കൈകോർക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഹർത്താൽ സമാധാനപരമായി അവസാനിച്ചതോടെ, തെറ്റായ സന്ദേശം പ്രചരിപ്പിച്ചും നേതാക്കളെ കസ്റ്റഡിയിലെടുത്തും ഹർത്താൽ പൊളിക്കാനുള്ള ഭരണകൂട ശ്രമം പരാജയപ്പെട്ടെന്നും ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളിൽ ദലിതർക്കും ഇടമുണ്ടെന്ന് തെളിക്കുന്നതാണ് ഹർത്താലി​െൻറ വിജയമെന്നും നേതാക്കൾ പറഞ്ഞു. ഹർത്താലി​െൻറ പ്രസക്തി മനസ്സിലാക്കി പിന്തുണ നൽകിയ മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും വ്യാപാരി, വാഹന ഉടമകൾ, പൊതുജനങ്ങൾ എന്നിവർക്കും നേതാക്കൾ നന്ദി പറഞ്ഞു. വാർത്തസമ്മേളനത്തിൽ നാഡോ സംസ്ഥാന ചെയർമാൻ പി.കെ. രാധാകൃഷ്ണൻ, ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി/എസ്.ടി സംസ്ഥാന ജന. സെക്രട്ടറി എൻ. മണിയപ്പൻ, ഐ.ഡി.എഫ് ജില്ല പ്രസിഡൻറ് കെ. വേലപ്പൻ, എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് പി.ആർ. കൃഷ്ണൻ കുട്ടി, ആദിവാസി വനിത പ്രസ്ഥാനം പ്രസിഡൻറ് കെ. അമ്മിണി, കെ.ഡി.പി ജില്ല കൗൺസിലർ കെ.കെ. സുരേഷ്, ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി/എസ്.ടി ജില്ല വർക്കിങ് പ്രസിഡൻറ് പി.വി. രാജൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.