'എയ്​ഡഡ്​ സ്​കൂളിലെ അനധ്യാപകരുടെ നിയമനം അംഗീകരിക്കണം'

കോഴിക്കോട്: സംസ്ഥാനത്ത് എയ്ഡഡ് സ്കൂളുകളിൽ 2016 മുതൽ നിയമനം ലഭിച്ച അനധ്യാപകർക്ക് ഉടൻ അംഗീകാരം നൽകണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് കോഴിക്കോട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മുൻ സംസ്ഥാന ഒാർഗനൈസിങ് സെക്രട്ടറി കെ.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ഉമർ വെള്ളലശ്ശേരി അധ്യക്ഷത വഹിച്ചു. സർവിസിൽനിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പു നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ അസോസിയേഷൻ മെംബർമാരുടെ മക്കൾക്കുള്ള ഉപഹാരം സംസ്ഥാന വൈസ് പ്രസിഡൻറ് എ.ഇ. ബിജു നൽകി. കെ. ശിവദാസ്, റാഷിദ് അഹമ്മദ്, കെ. പ്രേമകുമാരി, പി.വി.ഇ. വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ശിവദാസ് (പ്രസി), എം.എം. തുളസിദാസ് (വൈ. പ്രസി), ഉമർ വെള്ളലശ്ശേരി (സെക്ര), ആൻറണി ജെയിംസ് (ജോ. സെക്ര), എം. സുൽഫിക്കർ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.