കുറ്റിക്കാട്ടൂർ: വിഷുവിന് കണിയൊരുക്കാൻ കണിവെള്ളരി വിളവെടുപ്പ് തുടങ്ങി. ജൈവവളം ഉപയോഗിച്ച് ഉൽപാദിപ്പിച്ച് പെരുമ കേട്ട കുറ്റിക്കാട്ടൂരിൽ ഇക്കുറിയും കണിവെള്ളരി ശേഖരിക്കാൻ കച്ചവടക്കാരുടെ തിരക്കാണ്. മൂന്നു മാസത്തെ പരിശ്രമത്തിലൂടെ വളർത്തിയെടുക്കുന്ന കണിവെള്ളരി കൃഷിക്ക് ഇത്തവണ ചെലവേറിയെന്നും വിളവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും കർഷകനായ വേലായുധൻ നായർ പറയുന്നു. ഉൽപാദന കേന്ദ്രത്തിൽനിന്ന് കിലോക്ക് 30 രൂപക്ക് വിൽക്കുന്ന കണിവെള്ളരി കച്ചവടക്കാർ ഒന്നിന് 50 മുതൽ നൂറു രൂപ വരെ ഈടാക്കിയാണ് വിൽപന നടത്തുക. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം കുറ്റിയിൽ പാടത്ത് പാലപ്പുറച്ചാലിൽ വേലായുധൻ നായർ, രാഘവൻ നായർ, ബിനീഷ്, രാധിഷ്, രാമചന്ദ്രൻ, പരമേശ്വരൻ, കാരാട്ടു പറമ്പത്ത് അബ്ബാസ്, കലങ്ങോട്ട് ഗോപാലൻ, വേലായുധൻ, പൊറ്റമ്മൽ കിഷോർ എന്നിവരാണ് മുഖ്യ കർഷകർ. ചെമ്മലത്തുർ, കണിയാത്ത് പാടം, പെരുവയൽ മലപ്രം, മാവൂർ പാടം തുടങ്ങിയ ഭാഗങ്ങളിലും കണി വെള്ളരി കൃഷി ചെയ്തിട്ടുണ്ട്. പ്രാദേശിക പച്ചക്കറി വിപണികൾ, സ്വാശ്രയ സംഘങ്ങൾ, കുടുംബശ്രീ പ്രവത്തകർ എന്നിവർ വിഷു വിപണി ലക്ഷ്യംവെച്ച് ഉൽപാദന കേന്ദ്രത്തിൽ നേരിട്ടെത്തി വാങ്ങുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.