ഹയർ സെക്കൻഡറി അധ്യാപകർ ഇന്ന്​ മൂല്യനിർണയം ബഹിഷ്​കരിക്കും

കോഴിക്കോട്: ഹൈസ്കൂൾ, ഹയർ സെക്കൻഡറി ലയനനീക്കത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച ജില്ലയിലെ 10 മൂല്യനിർണയ ക്യാമ്പുകളും ബഹിഷ്കരിക്കുമെന്ന് ഫെഡറേഷൻ ഒാഫ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്യാമ്പ് ബഹിഷ്കരിക്കുന്ന അധ്യാപകർ രാവിലെ കോഴിക്കോട് മോഡൽ സ്കൂളിൽ ഒത്തുചേർന്ന് പ്രകടനം നടത്തും. കിഡ്സൺ കോർണറിൽ സംഘടിപ്പിക്കുന്ന സമര സംഗമത്തിൽ എം.കെ. രാഘവൻ എം.പി പെങ്കടുക്കും. കെ.എസ്.ടി.എയുടെ മുതലെടുപ്പ് ശ്രമം മാത്രമാണ് ലയനത്തിന് പിന്നിലുള്ളതെന്നും ലയനം ചരിത്രപരമായ മണ്ടത്തരമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ നിസാർ ചേലേരി, ജോഷി ആൻറണി, സനോജ്, അനിൽകുമാർ, കൃഷ്ണൻ പി. നമ്പൂതിരി, ഷമീം അഹമ്മദ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.