കോഴിക്കോ​െട്ട​ ഹജ്ജ്​ എംബാർക്കേഷൻ പുനഃസ്​ഥാപിക്കാൻ ജനകീയ പ്രക്ഷോഭം​

* എല്ലാവിഭാഗം ജനങ്ങളെയും ജനപ്രതിനിധികളെയും അണിനിരത്തും കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയൻറായി പുനഃസ്ഥാപിച്ചുകിട്ടാൻ പ്രക്ഷോഭം. സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളെയും ജനപ്രതിനിധികളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ സേവ് കാലിക്കറ്റ് ഹജ്ജ് ക്യാമ്പ് കൺവെൻഷൻ തീരുമാനിച്ചു. മലബാർ ഡെവലപ്മ​െൻറ് ഫോറം (എം.ഡി.എഫ്) വിളിച്ചുചേർത്ത കൺവെൻഷൻ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കരിപ്പൂരിൽനിന്ന് നടത്തേണ്ട ഹജ്ജ് വിമാന സർവിസ് അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ കക്ഷിവ്യത്യാസം മറന്ന് ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങണമെന്ന് എം.കെ. രാഘവൻ ആഹ്വാനം ചെയ്തു. റൺവേ റിപ്പയറിങ്ങി​െൻറ പേരിൽ 2015ൽ കരിപ്പൂരിൽനിന്ന് താൽക്കാലികമായി കൊച്ചിയിലേക്ക് മാറ്റിയ ഹജ്ജ് വിമാന സർവിസ് റൺവേ പൂർവ സ്ഥിതിയിലായിട്ടും പുനഃസ്ഥാപിക്കാത്തതിന് പിന്നിൽ വൻ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു. കേരളത്തിൽനിന്നുള്ള ഹജ്ജ് തീർഥാടകരിൽ 85 ശതമാനവും മലബാറിൽ നിന്നായിരിക്കെ കൊച്ചിയിൽനിന്ന് വിമാന സർവിസ് നടത്തുന്നത് ബഹുഭൂരിഭാഗം വരുന്ന തീർഥാടകരോട് കാണിക്കുന്ന അനീതിയാണ്. കരിപ്പൂരിൽനിന്ന് ഹജ്ജ് വിമാന സർവിസ് പുനഃസ്ഥാപിക്കാൻ രണ്ടുവർഷമായി ഹജ്ജ് കമ്മിറ്റി മുട്ടാത്ത വാതിലുകളില്ല. വകുപ്പുമന്ത്രിയെ പലതവണ കണ്ടിട്ടും ഫലമില്ലാത്തതിനാൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇൗ വിഷയത്തിൽ നീതിപൂർവം നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിട്ടും കേന്ദ്രത്തിന് കുലുക്കമില്ല. ഇൗ സാഹചര്യത്തിൽ, കരിപ്പൂർ വിമാനത്താവളത്തിനുവേണ്ടി നടത്തുന്ന ഏത് സമരത്തിനും ഹജ്ജ് കമ്മിറ്റിയുടെ പിന്തുണയുണ്ടാകുമെന്ന് ചെയർമാൻ വ്യക്തമാക്കി. എം.ഡി.എഫ് പ്രസിഡൻറ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.സി. മായിൻ ഹാജി, ഡോ. ഹുസൈൻ മടവൂർ, ഡോ. കെ. മൊയ്തു, കെ.സി. അബ്ദുറഹ്മാൻ, െഎപ്പ് തോമസ്, മുസ്തഫ പാലാഴി, സി.വി. ചാക്കുണ്ണി, മുസ്തഫ കൊമ്മേരി, നുസ്റത്ത് ജഹാൻ, കെ.പി. മുത്തുക്കോയ, ഹാഷിം കടാക്കലകം, ശരീഫ് മണിയാട്ടുകുടി, കെ.പി. അബ്ദുറസാഖ് തുടങ്ങിയവർ സംസാരിച്ചു. ചീഫ് കോഒാഡിനേറ്റർ ടി.പി.എം. ഹാഷിർ അലി സ്വാഗതവും സെക്രട്ടറി മൊയ്തീൻ ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT