മത്സ്യക്കച്ചവടത്തിനെതിരെ കോർപറേഷൻ ആരോഗ്യവിഭാഗം നടപടി

ഫറോക്ക്: പാതയോരത്തെ അനധികൃത തുടങ്ങി. ചെറുവണ്ണൂർ -നല്ലളം മേഖലകളിലെ വഴിയാത്രികർക്ക് ശല്യമായും വൃത്തിഹീനമായ സാഹചര്യത്തിലും മത്സ്യ വിൽപന നടത്തുന്നവർക്കെതിരായാണ് കർശന നടപടി ആരംഭിച്ചത്. ഇതി​െൻറ ഭാഗമായി ബുധനാഴ്ച വൈകീട്ട് കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ചെറുവണ്ണൂർ ടി.പി റോഡ് ജങ്ഷൻ, കുണ്ടായിത്തോട് എന്നിവിടങ്ങളിൽനിന്നാണ് മത്സ്യം കൂട്ടത്തോടെ പിടിച്ചെടുത്തത്. ഒട്ടേറെ തവണ താക്കീതു നൽകിയിട്ടും പിഴ ചുമത്തിയിട്ടും പാതയോരത്ത് കച്ചവടം തുടരുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സുബ്രഹ്മണ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. വരുംദിവസങ്ങളിലും മേഖലയിൽ ഒഴിപ്പിക്കൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.