സായാഹ്ന ധർണ

കോടഞ്ചേരി: ലൈഫ് ഭവനപദ്ധതി ഗ്രാമസഭകളെയും പഞ്ചായത്തുകളെയും മുഖവിലക്കെടുത്ത് സുതാര്യമായി നടപ്പാക്കണമെന്നും അടിസ്ഥാന വിഭാഗത്തിന് അർഹതപ്പെട്ട പെൻഷൻ വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോടഞ്ചേരിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി.കെ. അബ്ദുൽ കഹാർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇബ്രാഹിം തട്ടൂർ, കെ.എം. ബഷീർ, വി. അബൂബക്കർ മൗലവി, കെ.പി. മുഹമ്മദ് ഹാജി, എ.എം. അഹമ്മദ് കോയ, റഹീം കണ്ണത്ത്, ഷാഫി മുറമ്പാത്തി, ഷഫീഖ് ചെമ്പുകടവ്, അബ്ദുറഹ്മാൻ, പി.വി. അബ്ദു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.