മാലിന്യമുക്​ത 'മാമ്പൂവ്​' പദ്ധതി: സമ്പൂർണ വിജയത്തിന്​ കർമപദ്ധതി

മാവൂർ: ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ ശുചിത്വഗ്രാമം പദ്ധതിയായ 'മാമ്പൂവ്' സമ്പൂർണ വിജയത്തിെലത്തിക്കുന്നതിനുള്ള നടപടി തുടങ്ങി. പദ്ധതി സമൂഹത്തി​െൻറ താഴെ തട്ടിലെത്തിക്കുന്നതിന് വിവിധ കർമ പദ്ധതികൾ തയാറാക്കിയാണ് പ്രവർത്തനം. കുടുംബങ്ങളെ ബോധവത്കരിക്കാൻ ഹരിത കർമസേനയെ രംഗത്തിറക്കാനും തീരുമാനമായി. ഒക്ടോബർ രണ്ടുമുതൽ ഒാരോ വാർഡിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ കീഴിൽ ഹരിതകർമ സേനകൾ രൂപവത്കരിക്കും. തുടർന്ന് 15 വീടുകൾ വീതം ഉൾപ്പെടുത്തി ബോധവത്കരിക്കും. ഒക്ടോബർ 15ന് മുമ്പായി ഇത്തരത്തിൽ 300 യോഗങ്ങൾ സംഘടിപ്പിക്കും. വിദ്യാർഥികൾക്ക് പ്രത്യേകം ക്ലാസ് നടത്തും. ഇതിനായി റിസോഴ്സ് പേഴ്സനുകളെ ഉപയോഗപ്പെടുത്തും. പ്ലാസ്റ്റിക്കി​െൻറ ഉപയോഗം കുറക്കാനും അജൈവ മാലിന്യം തരംതിരിച്ച് സംസ്കാരകേന്ദ്രത്തിലെത്തിക്കാനുമാണ് ബോധവത്കരിക്കുക. ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കാൻ സബ്സിഡി നിരക്കിൽ സംവിധാനം ഏർപ്പെടുത്തും. ഏപ്രിൽ ഒന്നു മുതൽ അജൈവ മാലിന്യം ശേഖരിക്കുന്നതിന് ചെറിയ തുക ഈടാക്കും. ഇവ ശേഖരിച്ച് അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിൽ (എം.എം.ആർ.എഫ് സ​െൻറർ) എത്തിക്കും. കൂളിമാട് റോഡിലെ ഹെൽത്ത് സ​െൻററിന് സമീപമാണ് ഇത് പ്രവർത്തിക്കുക. ഷെഡ് വിപുലപ്പെടുത്താൻ തുക വകയിരുത്തിയിട്ടുണ്ട്. കടകളിലെ പ്ലാസ്റ്റിക് ഉപയോഗത്തിന് പിഴ ചുമത്തും. കടകളിൽനിന്നുള്ള മാലിന്യം ശേഖരിക്കുന്നതിന് ടൗണിൽ കമ്യൂണിറ്റി സ​െൻറർ തുടങ്ങും. മാമ്പൂവ് പ്രഥമഘട്ടം പദ്ധതി 50 ശതമാനം വിജയിച്ചതായി വിലയിരുത്തി. ബഡ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന റിസോഴ്സ് പേഴ്സന്മാർക്കുള്ള പരിശീലനപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡൻറ് വളപ്പില്‍ റസാഖ് അധ്യക്ഷത വഹിച്ചു. വേങ്ങേരി നിറവ് കേന്ദ്രം കോ-ഓഡിനേറ്റര്‍ ബാബു പറമ്പത്ത് ക്ലാസെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.സി. വാസന്തി, കെ. ഉസ്മാൻ, കവിതാഭായ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എ. റഷീദ്, സി.ഡി.എസ് ചെയര്‍പേഴ്‌സൻ ബബിത എന്നിവർ സംസാരിച്ചു. -------- ഗോള്‍ വര്‍ഷം മാവൂർ: അണ്ടര്‍-17 ലോകകപ്പ്‌ ഫുട്ബാള്‍ ടൂര്‍ണമ​െൻറി​െൻറ ഭാഗമായി കേരള സ്പോർട്സ് കൗൺസിലി​െൻറ സഹകരണത്തോടെ മാവൂര്‍ ഗ്രാമപഞ്ചായത്തും ജവഹര്‍ മാവൂരും സംയുക്തമായി സംഘടിപ്പിച്ച ഗോള്‍ വര്‍ഷം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് വളപ്പില്‍ റസാക്ക് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കവിതാഭായ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുബൈദ കണ്ണാറ, പുതുക്കുടി സുരേഷ്, ജവഹര്‍ പ്രസിഡൻറ് കെ.ടി. അഹമ്മദ്കുട്ടി, സെക്രട്ടറി ഷമീം പക്സാൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എ. റഷീദ് എന്നിവർ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി. മാവൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സീസ്ക മാവൂരി​െൻറ നേതൃത്വത്തിൽ നടത്തിയ ഗോൾ വർഷം പ്രിൻസിപ്പൽ ടി.എം. ശൈലജാദേവി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അബ്ദുൽ വഹാബ്, സീസ്ക പ്രസിഡൻറ് കെ.എം.എ. നാസർ, സെക്രട്ടറി പി.സി. മെഹബൂബ്. ട്രഷറർ റിയാസ് വളപ്പിൽ, കായികാധ്യാപിക ഷാലിമ, അബദുസ്സലിം, ഇസ്മായിൽ പറമ്പൻ, സജാദ്, മുബഷിർ തെങ്ങിലക്കടവ് സക്കീർ എന്നിവർ നേതൃത്വം നൽകി. തിരഞ്ഞെടുത്ത വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.