െറസി. അസോ. ഉന്നയിക്കുന്ന പരാതികൾക്ക്​ ഉടൻ പരിഹാരമുണ്ടാക്കും ^പൊലീസ്​ മേധാവി

െറസി. അസോ. ഉന്നയിക്കുന്ന പരാതികൾക്ക് ഉടൻ പരിഹാരമുണ്ടാക്കും -പൊലീസ് മേധാവി കോഴിക്കോട്: സാമൂഹികവിരുദ്ധരുടെ വിളയാട്ടം ഉൾപ്പെടെ െറസിഡൻറ്സ് അസോസിയേഷൻ ഉന്നയിക്കുന്ന പരാതികൾക്ക് ഉടൻ പരിഹാരമുണ്ടാക്കുമെന്ന് സിറ്റി ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ്കുമാർ. റെസി. അസോസിയേഷൻ ജില്ലതല പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യപശല്യം ഉൾപ്പെടെ പരാതിയുള്ള ഭാഗങ്ങളിൽ പൊലീസ് പേട്രാളിങ് ശക്തമാക്കും. പൊലീസി​െൻറ അധികാരപരിധിയിൽ വരാത്ത മറ്റുപരാതികൾ നഗരസഭ, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി എന്നിവക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് ക്ലബിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കമീഷണർ മെറിൻ ജോസഫ്, ഡി.സി.ആർ.ബി അസി. കമീഷണർ എം.ജെ. ബാബു, അസി. എക്ൈസസ് കമീഷണർ എം.ജെ. ജോസഫ്, നോർത്ത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജ്, ട്രാഫിക് നോർത്ത് അസി. കമീഷണർ പി.കെ. രാജു, നഗരസഭ ഡെപ്യൂട്ടി സെക്രട്ടറി കെ. പ്രേമാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പട്ടികജാതി, പട്ടികവർഗ ജില്ലതല മോണിറ്ററിങ് കമ്മിറ്റിയുടെ യോഗവും ചേർന്ന് പരാതികളും നിയമനടപടികളും വിലയിരുത്തി. പട്ടികജാതി വികസന ഒാഫിസർ എം. വേണു സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.