'പ്രസംഗവും വിദേശയാത്രയും മാത്രമായാൽ ഭരണാധികാരിയാവില്ല'

കോഴിക്കോട്: പ്രസംഗവും വിദേശയാത്രകളും മാത്രം നടത്തുന്ന പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്. ഇന്ധനവില 400 ശതമാനം ഉയർന്നിരിക്കുന്നു. ക്രൂഡ് ഒായിലി​െൻറ വിലക്കുറവ് അനുഭവപ്പെടാതിരുന്ന ഒരേയൊരു രാജ്യമായി ഭാരതം മാറി. കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹ്മാൻ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ പി. വിനയൻ, കെ. വിനോദ് കുമാർ, സെറ്റോ ജില്ല കൺവീനർ എൻ. ശ്യാംകുമാർ, കെ.പി.എസ്.ടി.എ ജില്ല സെക്രട്ടറി പി.കെ. അരവിന്ദൻ, പി.പി. അബ്ദുൽ ലത്തീഫ്, എൻ. ശശികുമാർ, പി. ബിന്ദു, എം. ഷിബു, കെ.കെ. പ്രമോദ് കുമാർ, സി.കെ. പ്രകാശൻ, എച്ച്.എസ്.എസ്.ടി.എ ജില്ല സെക്രട്ടറി പി. അഫ്സൽ, എ.എച്ച്.എസ്.ടി.എ സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ എന്നിവർ സംസാരിച്ചു. കന്മന മുരളി, കെ.വി. രവീന്ദ്രൻ, പ്രേംനാഥ് മംഗലശ്ശേരി, സി.എം. ഗിരീഷ്, എൻ. സന്തോഷ് കുമാർ, സന്തോഷ് കുനിയിൽ, പി.പി. പ്രകാശൻ, സിദ്ദീഖുൽ അക്ബർ, സി.എസ്. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. സ്നേഹ ഹർഷം 2017 കോഴിക്കോട്: നാടക പ്രവർത്തകനും ചിത്രകാരനുമായിരുന്ന കെ.ജി. ഹർഷ​െൻറ സ്മരണക്കായി സുഹൃത്തുക്കൾ സംഘടിപ്പിച്ച ചിത്ര പ്രദർശനം ആരംഭിച്ചു. സ്നേഹ ഹർഷം എന്ന പേരിലുള്ള പ്രദർശനം ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ സിനിമ സംവിധായകനായ ഗിരീഷ് പി.സി പാലം ഉദ്ഘാടനം ചെയ്തു. കെ.എ. സെബാസ്റ്റ്യൻ, ശിവാനന്ദൻ, ഹേമപാലൻ, സുജിത്ത് മഴവര എന്നിവർ സംസാരിച്ചു. ലിസി, വിനീത, സുരേഷ് ഉണ്ണി, ഹാറൂൻ അൽഉസ്മാൻ, പ്രശാന്ത് നിർമല്ലൂർ, സുജിത്ത്, എം.എ. വിനോദ്, വി.സി.എൻ. ബാബു, കരുണാകരൻ പേരാമ്പ്ര, ജയപ്രകാശ് എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ചിത്രകാരന്മാരുടെ കൂട്ടായ്മയായ 'ഗേർണിക്ക'യാണ് പ്രദർശനം സംഘടിപ്പിച്ചത്. സെപ്റ്റംബർ 29ന് സമാപിക്കും. താൽക്കാലിക ഒഴിവ് കോഴിക്കോട്: എൻ.ജി.ഒ ക്വാർേട്ടഴ്സ് ഹൈസ്കൂളിൽ ഗണിതശാസ്ത്രത്തിന് ഒരു മാസത്തേക്കുള്ള ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ വ്യാഴാഴ്ച രണ്ട് മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.