മാനാഞ്ചിറ^-വെള്ളിമാടുകുന്ന് റോഡ് വികസനം മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചു; ഉപരോധം മാറ്റി

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചു; ഉപരോധം മാറ്റി കോഴിക്കോട്: മാനാഞ്ചിറ--വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയ​െൻറ കത്ത് ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ രണ്ടിന് നടത്താൻ നിശ്ചയിച്ച മാനാഞ്ചിറയിലെ റോഡ് ഉപരോധം നിർത്തിവെക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. കൂടുതൽ തുക അനുവദിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പദ്ധതി നിർവഹണത്തി​െൻറ തൽസ്ഥിതി പരിശോധിച്ച് ത്വരിതപ്പെടുത്താൻ പൊതുമരാമത്ത് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ആക്ഷൻ കമ്മിറ്റി പ്രസിഡൻറ് ഡോ. എം.ജി.എസ്. നാരായണനെ കത്തിലൂടെ അറിയിക്കുകയായിരുന്നു. സർവകക്ഷി പ്രതിനിധികളുടെ നിവേദക സംഘം മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന നിർദേശം ഉയർന്നിരുന്നു. മന്ത്രിമാർ നൽകിയ ഉറപ്പു പ്രകാരം 100 കോടി രൂപ ഉടെനയും ബാക്കി സ്ഥലം ഏറ്റെടുക്കാനുള്ള തുക നവംബർ മാസത്തിലും ലഭ്യമാക്കണം എന്നാവശ്യപ്പെട്ടാണ് ആക്ഷൻ കമ്മിറ്റി ഉപരോധ സമരം പ്രഖ്യാപിച്ചത്. മേയ് 26‍​െൻറ ഉത്തരവു പ്രകാരം 50 കോടി ലഭിച്ചിരുന്നു. യോഗത്തിൽ പ്രസിഡൻറ് ഡോ. എം.ജി.എസ്. നാരായണൻ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറ് മാത്യു കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ, കെ.വി. സുനിൽ കുമാർ, കെ.പി. വിജയകുമാർ, സിറാജ് വെള്ളിമാടുകുന്ന്, പ്രദീപ് മാമ്പറ്റ, പി.എം. കോയ, എം.ടി. തോമസ്, സി. ചെക്കുട്ടിഹാജി, എ.കെ. ശ്രീജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.