ഒറ്റനമ്പർ ലോട്ടറി തട്ടിപ്പ്: നാലു പേരെ പിടികൂടി

ബേപ്പൂർ: ഒറ്റനമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയ നാലു പേരെ പൊലീസ് പിടികൂടി. ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കെട്ടിടത്തിൽവെച്ചാണ് ഒറ്റനമ്പർ ലോട്ടറി സംഘത്തെ പിടികൂടിയത്. ബേപ്പൂർ പൊലീസിന് രഹസ്യവിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ കെട്ടിടം വളഞ്ഞ് പിടികൂടുകയായിരുന്നു. 6400- രൂപയും പിടിച്ചെടുത്തു. ബിജു, മനോജ്, ലദീഷ്, രജീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ബേപ്പൂർ എസ്.ഐ കെ.എച്ച്. റനീഷും സംഘവുമാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.