ഉള്ള്യേരി: ചെറിയ ഇടവേളക്കുശേഷം വീണ്ടും പനി മരണങ്ങൾ ഉണ്ടായത് ജില്ലയെ ഭീതിയിലാഴ്ത്തുന്നു. പനിബാധിതരുടെ എണ്ണവും ഇപ്പോൾ വർധിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും രോഗം കൂടുതലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ മുണ്ടോത്ത്, ആനവാതില്‍ പ്രദേശത്തെ രണ്ടു യുവാക്കളാണ് ഈ ആഴ്ച മരിച്ചത്. ആനവാതില്‍ കുരുന്നന്‍കണ്ടി മീത്തല്‍ അപ്പുവിെൻറ മകന്‍ ശബരീഷ് (-35)- തിങ്കളാഴ്ചയും മുണ്ടോത്ത് മനാട്തറോല്‍ നാരായണന്‍ നായരുടെ മകന്‍ ഷാജു (-37) വ്യാഴാഴ്ചയുമാണ് മരണത്തിനു കീഴടങ്ങിയത്. ശബരീശന്‍ ലോഡിങ് തൊഴിലാളിയും ഷാജു ബസ് ഡ്രൈവറുമാണ്. ഇതില്‍ ശബരീശന് നേരേത്ത ഹൃദയസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഷാജുവിന് വര്‍ഷങ്ങള്‍ക്കുമുമ്പ് വാഹനാപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടു കുടുംബങ്ങളുടെയും ഏക ആശ്രയമായിരുന്നു മരിച്ച യുവാക്കൾ. മണ്‍പാത്രനിർമാണം കുലത്തൊഴിലായി ചെയ്തുവരുന്നവരാണ് മരിച്ച ശബരീശെൻറ കുടുംബം. അച്ഛന്‍ നിത്യരോഗിയാണ്. പറക്കമുറ്റാത്ത രണ്ടു മക്കളടങ്ങുന്ന കുടുംബത്തെ തനിച്ചാക്കിയാണ് ഷാജുവും യാത്രയായത്. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.