ഫ്രറ്റേണിറ്റി മുന്നോട്ടുവെക്കുന്നത് സാമൂഹികനീതിയുടെ രാഷ്ട്രീയം -കെ.വി. സഫീർഷാ കോഴിക്കോട്: ഇന്ത്യയിലെ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ പ്രതിപക്ഷനിരയിലാണ് ഫ്രറ്റേണിറ്റി മൂവ്മെൻറ് ഉയർന്നുനിൽക്കുന്നതെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീർഷാ. സംഘടനയുടെ ജില്ല പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാൻ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് കഴിയാതെ വരുമ്പോഴാണ് പുതിയ ആശയമായി ഫ്രറ്റേണിറ്റി മൂവ്മെൻറ് എഴുന്നേറ്റുനിൽക്കുന്നത്. വെറുപ്പിെൻറയും അനീതിയുടെയും അസ്വസ്ഥതയുടെയും രാഷ്ട്രീയത്തിനു പകരമായി സാഹോദര്യത്തിെൻറയും സാമൂഹികനീതിയുടെയും രാഷ്ട്രീയമാണ് ഫ്രറ്റേണിറ്റി മുന്നോട്ടുവെക്കുന്നത്. പരമ്പരാഗത വിദ്യാർഥിപ്രസ്ഥാനങ്ങളെപ്പോലെ വെറും രാഷ്ട്രീയപ്രവർത്തനം മാത്രം നടത്താതെ നമ്മുടെ സംസ്കാരവും ജീവിതമൂല്യവും ഉയർത്തിപ്പിടിച്ചായിരിക്കണം ഫ്രറ്റേണിറ്റിയുടെ പ്രവർത്തനങ്ങളെന്ന് സഫീർഷാ കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പ്രഖ്യാപനം സംസ്ഥാന ജന. സെക്രട്ടറി പ്രദീപ് െനന്മാറ നിർവഹിച്ചു. വെൽെഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് നസ്റീന ഇല്യാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റമീസ് വേളം ജില്ല ഭാരവാഹികളെ പരിചയപ്പെടുത്തി. ജന. സെക്രട്ടറി കെ.എം. ഷെഫ്രിൻ മെംബർഷിപ് വിതരണം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ടി.കെ. മാധവൻ, അസെറ്റ് ജില്ല പ്രസിഡൻറ് കെ.ജി. മുജീബ്, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് ശംസീർ ഇബ്രാഹിം എന്നിവർ സംസാരിച്ചു. അബ്ദുറഹീം സ്വാഗതവും എ.പി. വേലായുധൻ നന്ദിയും പറഞ്ഞു. ജില്ല കമ്മിറ്റി ഭാരവാഹികൾ: നഈം ഗഫൂർ (പ്രസി), സുഹാന ഇസ്ഹാഖ്, ടി.സി. സജീർ (ജന. സെക്ര), ഷമീം കരുവൻപൊയിൽ, ഹരികൃഷ്ണൻ, പി. ഹിഷ്മ(വൈസ് പ്രസി), ഒ.കെ. ഫാരിസ്, സോന ശ്രീനിവാസൻ, ഐ.കെ. ബാസില, ലബീബ് കായക്കൊടി, പി.കെ. നുജൈം (സെക്ര), ടി. സൂര്യപ്രഭ, മുജാഹിദ് മേപ്പയൂർ, മുസ്ലിഹ് പെരിങ്ങൊളം, സി.ടി. ഹാദിയ, മുഹമ്മദ് ഗസ്സാലി, കെ.ടി. മെഹ്ജബിൻ (സെക്രേട്ടറിയറ്റ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.