കോഴിക്കോട്: നവരാത്രി മഹോത്സവത്തിെൻറ ഭാഗമായി തളി ബ്രാഹ്മണ സമൂഹമഠത്തിൽ ബൊമ്മക്കൊലു ഒരുങ്ങി. ഒമ്പത് പടികളിലായിട്ടാണ് ബൊമ്മകൾ ഒരുക്കിയിട്ടുള്ളത്. ദശാവതാരം, ശ്രീരാമ പട്ടാഭിഷേകം, അഷ്ടലക്ഷ്മി, അർധനാരീശ്വരൻ, കാളിയ മർദനം, വള്ളികല്യാണം, ശിവപാർവതി, ഗണപതി-മുരുകൻ, ശ്രീഅയ്യപ്പൻ, രുഗ്മിണി കല്യാണം, ഗോശാല കൃഷ്ണൻ, വെങ്കിടാചലപതി തുടങ്ങിയ ബൊമ്മകളാണിത്. നവരാത്രി ദിവസങ്ങളിൽ ബൊമ്മക്കൊലു മണ്ഡപത്തിൽ രാവിലെയും വൈകുന്നേരവും അർച്ചന, നിവേദ്യം, ദീപാരാധന എന്നിവ നടക്കും. എല്ലാ ദിവസവും വൈകീട്ട് ആറുമുതൽ ഒമ്പതുവരെ ബൊമ്മക്കൊലു കാണാൻ ഭക്തജനങ്ങൾക്ക് അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.