നന്തിബസാർ: മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി ജന്മശതാബ്ദി കുടുംബസംഗമം നടത്തി. മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ദിരാജി അനുസ്മരണ പ്രഭാഷണം എൻ. സുബ്രഹ്മണ്യൻ നിർവഹിച്ചു. മുതിർന്ന പ്രവർത്തകരെ ആദരിക്കലും പ്രതിഭകളെ അനുമോദിക്കലും കെ. പ്രവീൺകുമാർ നിർവഹിച്ചു. രൂപേഷ് കൂടത്തിൽ അധ്യക്ഷത വഹിച്ചു. വി.ടി. നിഹാൽ, മഠത്തിൽ നാണു, കെ. വിജയൻ, വി.പി. ഭാസ്കരൻ, സന്തോഷ് തിക്കോടി, പടന്നയിൽ പ്രഭാകരൻ, വീക്കുറ്റി രവി, എം.കെ. മുഹമ്മദ്, പി.കെ. അരവിന്ദൻ, എടക്കുടി സുരേഷ്ബാബു, കമനീഷ് എടക്കുടി, പൊറ്റക്കാട്ട് രാമകൃഷ്ണൻ, കെ. ശൈലജ, രേഷ്മ ചെട്ട്യാംകണ്ടി എന്നിവർ സംസാരിച്ചു. നൃത്ത അരങ്ങേറ്റം നടുവണ്ണൂർ: സ്വാതി സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിലെ നൃത്തപഠനക്ലാസ് രണ്ടാമത് ബാച്ച് കാവിൽ ശ്രീ സുബ്രഹ്മണ്യക്ഷേത്രസന്നിധിയിൽവെച്ച് നൃത്ത അരങ്ങേറ്റം കുറിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അച്യുതൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ പ്രദോഷ് നടുവണ്ണൂർ, പി. സുധാകരൻ നമ്പീശൻ, പ്രിൻസിപ്പൽ ബാലൻ മണീലായി, ശ്രീധരൻ നൊച്ചാട്, സദാനന്ദൻ ഗോർണിക്ക, സിനി വിനോദ് എന്നിവർ സംസാരിച്ചു. ബാബു ഭാവന, ഷാലു രാജ്, വിജയൻ തിരുമംഗലത്ത്, സജീവ് സുരഭി, കെ.പി. രാജൻ എന്നിവർ നേതൃത്വം നൽകി. ചക്രസ്തംഭന സമരം നടുവണ്ണൂർ: പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ കോട്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് നാലിന് കൂട്ടാലിടയിൽ ചക്രസ്തംഭന സമരം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.