കോഴിക്കോട്: ബീച്ച് ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന നവജീവൻ കേന്ദ്രം ജില്ല കലക്ടർ യു.വി. ജോസ് സന്ദർശിച്ചു. നവജീവൻ വഴി നൽകുന്ന ഗുളികകൾ പുറത്ത് മയക്കുമരുന്നായി വിൽപനക്കെത്തുന്നുവെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. ഉച്ചയോടെ കേന്ദ്രത്തിലെത്തിയ കലക്ടർ സ്റ്റോക് രജിസ്റ്റർ പരിശോധിച്ചു. ഗുളിക വിതരണത്തിൽ ഗൗരവശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം ജീവനക്കാർക്ക് നിർദേശം നൽകി. ജില്ല സാമൂഹികനീതി ഓഫിസർ ടി.പി. സാറാമ്മ, ആശുപത്രി സൂപ്രണ്ട് ഡോ. വി. ഉമ്മർ ഫാറൂഖ്, ഡോ. റോഷൻ ബിജിലി എന്നിവരും കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.