കോഴിക്കോട്: കനോലി കനാൽ തീരജന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. നിലവിലെ രീതിയിൽ കനാലിെൻറ ഭിത്തികെട്ടി ചളി നീക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുക, കനാൽ തീരവാസികളെ പെരുവഴിയിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രകൃതിയെയും ജനങ്ങളെയും ബാധിക്കുന്ന കനാൽ വികസന പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് മാർച്ച് നടന്നത്. പരിസ്ഥിതി പ്രവർത്തകൻ പ്രഫ. പി. ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ കെ.എസ്. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. എ. ശ്രീവത്സൻ, ടി.വി. രാജൻ, അഡ്വ. കുമാരൻ, ആഷിഖ് ചെലവൂർ, ഷംസുദ്ദീൻ കുനിയിൽ, അഡ്വ. ബിജു ആൻറണി, കെ.പി.യു. അലി, കെ.പി. ബാബു, സലീം ബാബു എന്നിവർ സംസാരിച്ചു. കനോലി കനാൽ വീതികൂട്ടൽ: നിരവധി കുടുംബങ്ങൾ കുടിയിറക്കപ്പെടുമെന്ന് കോഴിക്കോട്: എരഞ്ഞിക്കൽ-കല്ലായി കനോലി കനാൽ വീതികൂട്ടി വികസിപ്പിക്കുന്നത് ജനദ്രോഹപരമെന്ന് കനോലി കനാൽ തീരജനസംരക്ഷണ സമിതി. കനാലിന് നിലവിൽ കുണ്ടൂപറമ്പ്, എരഞ്ഞിപ്പാലം ഉൾപ്പെടെ ഭാഗങ്ങളിൽ എട്ട് മീറ്റർ മാത്രമാണ് വീതിയുള്ളത്. കനാലിെൻറ വീതി 14 മീറ്ററായി വർധിപ്പിക്കുേമ്പാൾ സമീപപ്രദേശങ്ങളിലെ 530 വീടുകളും 110 വ്യാപാരസ്ഥാപനങ്ങളും ഒഴിപ്പിക്കേണ്ടിവരുമെന്നാണ് വിവരാവകാശം നൽകിയ അപേക്ഷയിൽ ജലസേചന വകുപ്പ് അധികൃതർതന്നെ അറിയിച്ചത്. അതിനാൽ ആയിരക്കണക്കിനാളുകളെയാണ് കനാൽ വികസനം ബാധിക്കുന്നത്. നിരവധി പേർക്ക് വീട് നഷ്ടമാകുേമ്പാൾ അതിലേറെ പേർക്ക് തങ്ങളുടെ തൊഴിൽസ്ഥാപനവും ഇല്ലാതാകും. ജലസേചന വകുപ്പിെൻറ ഇൻസ്പെക്ഷനിൽ റോഡിനും പൂന്തോട്ടത്തിനും നടപ്പാതക്കും കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ. 11.2 കിലോമീറ്റർ നീളമുള്ള കനാലിെൻറ തീരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ജില്ല കലക്ടർ യു.വി. േജാസിെൻറ നേതൃത്വത്തിൽ നടത്തിയ സർവേയിൽ കൈയേറ്റമൊന്നും കണ്ടെത്തിയിരുന്നില്ല. അതിനാൽതന്നെ കൈയേറ്റമെന്ന പേരിലുള്ള ജില്ല ഭരണകൂടത്തിെൻറ കുടിയൊഴിപ്പിക്കൽ പരാജയപ്പെടുകയായിരുന്നുവെന്ന് സമിതി ചെയർമാൻ കെ.എസ്. അരവിന്ദാക്ഷനും കൺവീനർ ഷംസുദ്ദീൻ കുനിയിലും പറഞ്ഞു. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കുമുമ്പ് ഭൂമിവിട്ടുനൽകിയവർക്ക് ഇതുവെര നഷ്ടപരിഹാരം ലഭിക്കാത്തതും ഇവർ ചൂണ്ടിക്കാട്ടുന്നു. ജലസേചന വകുപ്പ് 1100 കോടി ചെലവഴിച്ച് നടപ്പാക്കാനുദ്ദേശിച്ച വികസന പദ്ധതിയിലെ 22 അപാകതകൾ നേരേത്ത കനാൽ തീരജന സംരക്ഷണ സമിതി കോടതിയിൽ ചൂണ്ടിക്കാണിച്ചതാണ്. മാത്രമല്ല, സരോവരത്തിനു സമീപം ഉദ്ദേശിക്കുന്ന മൊബിലിറ്റി ഹബിലേക്ക് പുതിയ കനാൽ നിർമിക്കുന്നതോടെ കോട്ടൂളി തണ്ണീർത്തടം ഇല്ലാതാവുമെന്നും കണ്ടലുകൾ നശിക്കുമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. ചളി പൂർണമായും നീക്കി കനാൽ നിലവിലെ വീതിയിലും നീളത്തിലും സംരക്ഷിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.