മാവൂർ: കരകവിഞ്ഞൊഴുകുന്ന ചാലിയാറിെൻറ തീരം ഇടിഞ്ഞ് വീട് ഭീഷണിയിലായി. മാവൂർ ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ പാറമ്മൽ പഴമ്പള്ളിക്കടവിനു സമീപം പാലിശ്ശേരി ബഷീറിെൻറ വീട്ടുപറമ്പാണ് ആറു മീറ്ററോളം വീതിയിൽ ഇടിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ ആറു മണിയോടെയാണ് സംഭവം. രണ്ടു സെൻറ് സ്ഥലം പുഴയെടുത്തതായി ഉടമ പറയുന്നു. നിരവധി മരങ്ങളും മുറ്റത്തുണ്ടായിരുന്ന താറാവുകൂടും ചാലിയാറിൽ പതിച്ചു. കൂട്ടിലുണ്ടായിരുന്ന താറാവുകളെ പിന്നീട് രക്ഷപ്പെടുത്തി. വീടിെൻറ അടിത്തറയിൽനിന്ന് മൂന്ന് മീറ്റർ മാത്രമാണ് ഇപ്പോൾ പുഴയിലേക്ക് ദൂരം. ശേഷിക്കുന്ന ഭാഗവും വിള്ളൽ വീണ് അപകടാവസ്ഥയിലാണ്. കനത്ത മഴയിൽ ചാലിയാറിലെ ജലനിരപ്പ് ഉയർന്നതാണ് ഇടിയാൻ കാരണം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ, അംഗങ്ങളായ സാജിദ പാലിശ്ശേരി, ജയശ്രീ ദിവ്യപ്രകാശ്, കെ. മൈമൂന, വില്ലേജ് ഓഫിസർ സുനിൽകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. പോഷകാഹാര മത്സരം ശ്രദ്ധേയമായി മാവൂർ: പോഷകാഹാരദിനത്തോടനുബന്ധിച്ച് ഗ്രാമ പഞ്ചായത്തിലെ 29 അംഗൻവാടികളിലെ വിദ്യാർഥികളുടെ അമ്മമാരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച പോഷകാഹാര പ്രദർശനവും മത്സരവും ശ്രദ്ധേയമായി. മാവൂർ ബഡ്സ് സ്കൂളിൽ നടന്ന പരിപാടിയിൽ അമൃതം ന്യൂട്രിമിക്സും നാട്ടുപച്ചക്കറികളും ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങൾ പ്രദർശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. മുക്കം സി.ഡി.എസ് സൂപ്പർവൈസർ സുജന്ദ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, വികസന സ്ഥിരംസമിതി അധ്യക്ഷ കെ.സി. വാസന്തി, ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കണ്ണാറ സുബൈദ, കെ. ഉണ്ണികൃഷ്ണൻ, കെ. മൈമൂന, ജയശ്രീ ദിവ്യപ്രകാശ്, ഇ. സുധ, എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ അഞ്ജു ആനന്ദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.