യുവാവിനെ െകാലപ്പെടുത്തി കത്തിച്ച സംഭവം: പൊലീസ് രേഖാചിത്രം പുറത്തുവിട്ടു കോഴിക്കോട്: യുവാവിനെ െകാലപ്പെടുത്തി മൃതദേഹം കത്തിച്ചസംഭവത്തിൽ മരിച്ചയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. അഞ്ചു ദിവസമായിട്ടും ആളെ തിരിച്ചറിയാൻ കഴിയാത്തതിനാലാണ് മൃതദേഹം നോക്കി രേഖാചിത്രം തയാറാക്കിയത്. 166-168 സെൻറി മീറ്ററാണ് ഉയരം. മുണ്ടും ടീഷർട്ടുമായിരുന്നു മരിക്കുേമ്പാൾ വേഷം. വായിലെ ഇടതുഭാഗത്തെ രണ്ട് പല്ലുകൾ നഷ്ടമായ നിലയിലാണ്. മരിച്ചയാളെ തിരിച്ചറിയാൻ കഴിയാത്തത് പൊലീസ് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. വിവിധയിടങ്ങളിൽനിന്ന് കാണാതായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. അതിനിടെ, നേരത്തേ പട്ടാമ്പിയിൽനിന്ന് കാണാതായ പ്രവാസി യുവാവിെൻറ ബന്ധുക്കൾ മെഡിക്കൽ കോളജിലെത്തി മൃതദേഹം പരിശോധിക്കുകയും പട്ടാമ്പിയിൽ കാണാതായ ആളുടേതല്ലെന്ന നിഗമനത്തിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ, കാണാതായ ആൾ നേരത്തേ ജോലിചെയ്ത ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തി. ഏതാണ്ട് 80 കോടിയോളം രൂപയുടെ ഇടപാടാണ് കണ്ടെത്തിയതെന്ന് കേസന്വേഷിക്കുന്ന ചേവായൂർ സി.െഎ കെ.കെ. ബിജു പറഞ്ഞു. മൃതദേഹം തിരിച്ചറിയാതിരിക്കാൻ വികൃതമാക്കിയ നിലയിലാണ് എന്നത് കൂട്ടിവായിക്കുേമ്പാൾ ചില സംശയങ്ങൾ പൊലീസിന് മുന്നിലുണ്ട്. കാണാതായ ആൾ നിരവധിതവണ കോഴിക്കോെട്ടത്തുകയും ഇവിടെയുള്ള നിരവധിയാളുകളുമായി ബന്ധപ്പെടുകയും ചെയ്തതായി സൂചന ലഭിച്ചിട്ടുണ്ട്. ഇൗ നിലക്കും പൊലീസ് അന്വേഷണം തുടരുന്നുണ്ട്. ഇദ്ദേഹം ബന്ധപ്പെട്ടവരെ കണ്ടെത്തി വിശദമായി മൊഴിയെടുക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ചെറുവറ്റയിലെ സായ്സേവ ആശ്രമത്തിനുസമീപം കറുത്തേടത്തുപറമ്പിൽ 40 വയസ്സിനുതാഴെ പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം ഭാഗികമായി കത്തിയനിലയിൽ കണ്ടെത്തിയത്. പടം............ police regachitram മരിച്ചയാളുടെ രേഖാചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.