ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധം

എകരൂല്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷി‍​െൻറ കൊലപാതകത്തില്‍ കേരള സ്റ്റേറ്റ് സര്‍വിസ് പെൻഷനേഴ്സ് യൂനിയന്‍ ശിവപുരം യൂനിറ്റ് സമ്മേളനം പ്രതിഷേധിച്ചു. ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണം. പ്രസിഡൻറ് മങ്കയം രാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ. ബാലകൃഷ്ണന്‍ നായര്‍, ബ്ലോക്ക്സെക്രട്ടറി പി.പി. ബാലന്‍, സി.പി. ഉണ്ണി നാണു, ടി.പി. ശങ്കരൻ നായര്‍, പി.കെ. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ആര്‍.കെ. ഇബ്രാഹിം സ്വാഗതവും വി.പി. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.