സെൻറ്​ മൈക്കിൾസ് സ്​കൂൾ നവതി ആഘോഷങ്ങൾക്ക്​ തുടക്കം

കോഴിക്കോട്: വെസ്റ്റ്ഹിൽ സ​െൻറ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളി​െൻറ 90ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം. മൂല്യബോധമുള്ള കുട്ടികളെ വാർത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തി‍​െൻറ വിലയിരുത്തലെന്ന് ആഘോഷങ്ങൾ ഉദ്ഘാടനംചെയ്ത മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. വിദ്യാഭ്യാസംകൊണ്ട് സമൂഹത്തിൽ സൗമ്യമായി ഇടപെടാൻ പഠിക്കുകയാണ് വേണ്ടതെന്ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. നവതി പദ്ധതികളുടെ ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. ഇൻഡോർ ബാസ്കറ്റ് ബാൾ കോർട്ടിനായി എം.പി ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നവതി മെമ്മോറിയൽ സ്മാർട്ട് കിഡ് ഹണ്ട് പ്രോഗ്രാം എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം. രാജൻ നവതി പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ സുജയ, ബി.ഇ.എസ് കോർപറേറ്റ് മാനേജർ സിസ്റ്റർ സന്തോഷ് മരിയ, സ​െൻറ് മൈക്കിൾസ് പള്ളി വികാരി ഫാ. ജോസഫ് നിക്കോളസ്, ഇ.എം എൽ.പി.എസ് ഹെഡ്മിട്രസ് സിസ്റ്റർ ജെൻസി, സിസ്റ്റർ തെരസിൽഡ്, ഗിരീഷ് കുമാർ, വൈ.എം. സന്തോഷ്, കെ. ഗീതു കൃഷ്ണ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജയഷീല എന്നിവർ സംസാരിച്ചു. വെബ്സൈറ്റ് ഉദ്ഘാടനം കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭ അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ ജീവിതവും അനുഭവവും ഉൾക്കൊള്ളിച്ച വെബ്സൈറ്റ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാൻ ബാഫഖി തങ്ങൾ ട്രസ്റ്റ് ചെയർമാൻ താഹ ബാഫഖി തങ്ങൾ, ഡോ. കുഞ്ഞാലി, ഹംസ ബാഫഖി, ഇബ്രാഹിം ബാഫഖി, ഹുസൈൻ ബാഫഖി, ഹബീബ് തങ്ങൾ കണ്ണൂർ എന്നിവർ സംബന്ധിച്ചു. www.bafakhythangal.org എന്നതാണ് വെബ് അഡ്രസ്. foto: ab 15 ഉറവിടമാലിന്യ സംസ്കരണത്തിന് പലതുണ്ട് മാർഗം കോഴിക്കോട്: ഉറവിട മാലിന്യ സംസ്കരണത്തിനുള്ള വ്യത്യസ്ത മാർഗങ്ങൾ വിവരിച്ച് പ്രദർശനം. സോഷ്യോ ഇക്കണോമിക് യൂനിറ്റ് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിലാണ് നഗരസഭ ഒാഫിസ് വളപ്പിൽ ഉറവിടമാലിന്യ സംവിധാനങ്ങളുടെ പ്രദർശനം ആരംഭിച്ചത്. പൈപ്പ്, പ്ലാസ്റ്റിക് ബക്കറ്റ്, കോൺക്രീറ്റ് റിങ് എന്നിവ ഉപയോഗിച്ച് ചുരുങ്ങിയ ചെലവിലുള്ള കേമ്പാസ്റ്റ് യൂനിറ്റു മുതൽ വലിയ പോർട്ടബിൾ ബയോഗ്യാസ് യൂനിറ്റ് വരെ പ്രദർശനത്തിനുണ്ട്. മൺകുടം ഉപയോഗിച്ചുള്ള 2200 രൂപയുടെ യൂനിറ്റും മണ്ണിരക്കേമ്പാസ്റ്റ്, ബയോ ഡൈവേഷൻ, ബയോബിൻ രീതികളും മാലിന്യം കത്തിക്കാനുള്ള ഇൻസിനേറ്ററും ഒരുക്കിയിട്ടുണ്ട്. യൂനിവേഴ്സൽ ഏജൻസീസ് സഹകരണത്തോടെയാണ് പ്രദർശനം. ഡെപ്യൂട്ടി മേയർ മീരാദർശക് ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ്, ഹെൽത്ത് ഒാഫിസർ ആർ.എസ്. ഗോപകുമാർ, ടി.പി. രാധാകൃഷ്ണൻ, സി.വി. അഷ്റഫ് ഷാഫി എന്നിവർ സംസാരിച്ചു. 23 വരെ പ്രദർശനമുണ്ടാവും. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.