ജനകീയ കൃഷി ഒാഫിസർക്ക്​ യാത്രയയപ്പ്​ നൽകി

ജനകീയ കൃഷി ഒാഫിസർക്ക് യാത്രയയപ്പ് നൽകി കുന്ദമംഗലം: കാർഷിക മേഖലക്ക് പുത്തനുണർവ് നൽകി കർഷകരോടൊപ്പംനിന്ന് നാലര വർഷക്കാലം പ്രവർത്തിച്ച ചാത്തമംഗലം കൃഷി ഒാഫിസർ ഡോ. പ്രിയ മോഹന് പ്രദേശത്തെ കുരുമുളക് സമിതി പ്രവർത്തകർ യാത്രയയപ്പ് നൽകി. ജനകീയ കൃഷി ഒാഫിസർ എന്നറിയപ്പെടുന്ന ഇവർക്ക് ചേമഞ്ചേരി കൃഷിഭവനിലേക്കാണ് ട്രാൻസ്ഫർ ലഭിച്ചത്. കുരുമുളക് സമിതി പ്രസിഡൻറ് ടി. ബാലകൃഷ്ണനും സെക്രട്ടറി അനന്തദേവനും ചേർന്ന് ഉപഹാരം നൽകി. ചൂലൂർ ഗോപാലകൃഷ്ണൻ, ഗോവിന്ദൻകുട്ടി, പി. സജീവൻ എന്നിവർ സംസാരിച്ചു. ഡോ. പ്രിയ മോഹൻ മറുപടി പറഞ്ഞു. പി. നാരായണൻ നായർ നന്ദി പറഞ്ഞു. മജ്ലിസ് ഫെസ്റ്റ്: സ്വാഗതസംഘം ഒാഫിസ് തുറന്നു കുന്ദമംഗലം: കോഴിക്കോട്, വയനാട് ജില്ലകളിലെ മജ്ലിസ് മദ്റസ വിദ്യാർഥികളുടെ കലോത്സവ സ്വാഗതസംഘം ഒാഫിസ് തുറന്നു. കുന്ദമംഗലം പഴയ ബസ്സ്റ്റാൻഡ് ബിൽഡിങിൽ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് എം.സി. സുബ്ഹാൻ ബാബു ഉദ്ഘാടനം ചെയ്തു. ഒക്ടോബർ രണ്ടിന് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം. മജ്ലിസ് ഫെസ്റ്റ് കൺവീനർ അസൈനാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനോദ് പടനിലയം, ബാബു നെല്ലൂളി, എൻ.എം. യൂസുഫ്, ടി. ചക്രായുധൻ, ബഷീർ പുതുക്കുടി, ശിഹാബ് പാലക്കൽ, കെ. സുന്ദരൻ, ഒ. വേലായുധൻ, നൗഷാദ് തെക്കയിൽ, ഇ.പി. ലിയാഖത്ത് അലി എന്നിവർ സംസാരിച്ചു. എം. സിബ്ഹത്തുല്ല സ്വാഗതവും പി.എം. ഷരീഫുദ്ദീൻ നന്ദിയും പറഞ്ഞു. padam: kgm1 കുന്ദമംഗലത്ത് നടക്കുന്ന മജ്ലിസ് ഫെസ്റ്റി​െൻറ സ്വാഗതസംഘം ഒാഫിസ് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് എം.സി. സുബ്ഹാൻ ബാബു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.