മീഞ്ചന്ത: അരീക്കാട് പഴയ എസ്.ബി.ടിക്ക് സമീപം നാഷനൽ ഹൈവേ റോഡരികിലുള്ള വൻമരം ഭീഷണിയായിട്ട് കാലം കുറച്ചായി. അടിഭാഗം വേരിളകി പാതിയോളം ചരിഞ്ഞ അവസ്ഥയിലാണ്. താങ്ങിനിർത്താൻ പഴക്കം ചെന്ന ഒരു കെട്ടിടവും. ഈ കെട്ടിടത്തിലെ വ്യാപാരികളും പത്ത് ജീവനക്കാരുമാണ് ആശങ്കയിൽ കഴിയുന്നത്. രണ്ട് തലമുറക്ക് പരിചയമുള്ള ഈ 'സൂര്യകാന്തി' ആപത്തുണ്ടാക്കുന്നതിനുമുേമ്പ മുറിച്ച് മാറ്റാൻ കെട്ടിടത്തിലെ റേഷൻ ഷോപ്പുടമ പറക്കോട്ട് മുഹമ്മദ് കോയ പരാതിയുമായി ഒാഫിസുകളൊക്കെ കയറിയിറങ്ങി. സ്ഥലം കൗൺസിലർ, എം.എൽ.എ, കോർപറേഷൻ മേഖലാ ഓഫിസ്, ചെറുവണ്ണൂർ വില്ലേജ് ഓഫിസ്, വനശ്രീ ഫോറസ്റ്റ് ഓഫിസ്, ആർ.ഡി.ഒ, ജില്ല സപ്ലൈ ഓഫിസ് എന്നിങ്ങനെ മിക്ക അധികാരികൾക്കും പരാതി നൽകി. എല്ലാവരും സ്ഥലം 'വിസിറ്റ്' ചെയ്ത് വൻമരം ഭീഷണിയാണെന്നും ഉടൻ മുറിച്ച് മാറ്റേണ്ടതാണെന്നും സാക്ഷ്യപ്പെടുത്തി. പേക്ഷ, നടപടിയാവുന്നില്ല. റേഷൻ ഷോപ്പടക്കം കെട്ടിടത്തിലെ എല്ലാ കച്ചവടങ്ങൾക്കും മൂന്നുദിവസം അവധി കൊടുക്കണം. അതിനുമുമ്പെ ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, െപാലീസ് സ്േറ്റഷൻ തുടങ്ങിയവയൊക്കെ സന്നദ്ധമാക്കി നിർത്തണം. അതിനുള്ള ശ്രമം നടത്തുന്നുണ്ട് എന്നാണ് അവസാനം അധികൃതരിൽ നിന്ന് കിട്ടിയ മറുപടി. ദിവസം ഓരോന്ന് കഴിയുന്തോറും 1400 ഓളം കാർഡുടമകളുള്ള റേഷൻ ഷോപ്പിൽ വരിയുടെ നീളം കൂടുമ്പോഴൊക്കെ ഉടമയുടെ നെഞ്ചിടിപ്പും കൂടി വരുകയാണ്. ഏത് സമയത്തും ജനത്തിരക്കും വാഹനക്കുരുക്കും അനുഭവപ്പെടുന്ന ഈ ഭാഗത്ത് ഒരു വലിയ ദുരന്തം ഇല്ലാതാക്കുവാൻ എത്രയുംവേഗം നടപടിയായില്ലെങ്കിൽ പിന്നെ ഖേദിച്ചിട്ട് കാര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.