ശ്രീകൃഷ്ണജയന്തി: നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ശോഭായാത്രയോടനുബന്ധിച്ച് നഗരത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോരപ്പുഴ ഭാഗത്തുനിന്ന് വരുന്ന ബസുകൾ വെസ്റ്റ്ഹിൽ ചുങ്കം-കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴിയും ബാലുശ്ശേരി ഭാഗത്തുനിന്ന് വരുന്ന ബസുകൾ കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴിയും മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ പ്രവേശിക്കണം. രാമനാട്ടുകര ഭാഗത്തുനിന്ന് വരുന്ന ബസുകൾ മീഞ്ചന്ത-മാങ്കാവ്-അരയിടത്തുപാലം വഴിയാണ് നഗരത്തിൽ പ്രവേശിക്കേണ്ടത്. പാളയത്തേക്ക് പോകുന്ന ബസുകൾ അരയിടത്തുപാലം-കല്ലുത്താൻകടവ്-ജയിൽ റോഡ്-പൂന്താനം വഴിയാണ് കടന്നുപോകേണ്ടത്. പടനിലം ഭാഗത്തുനിന്നു വരുന്ന ബസുകൾ പത്താംമൈൽ-പിലാശ്ശേരി റോഡ്-വരിയട്ട്യാക്ക്-പെരിെങ്ങാളം-മുണ്ടിക്കൽതാഴം-മെഡിക്കൽ കോളജ് ഭാഗത്ത് എത്തണം. ഒരാൾ മാത്രമായി നഗരത്തിലേക്ക് നാലുചക്ര വാഹനങ്ങൾ വരുന്നത് പരമാവധി ഒഴിവാക്കണമെന്നും ഒാണസീസണിൽ താൽക്കാലികമായി ഒരുക്കിയ പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ നിർത്താമെന്നും സിറ്റി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.