കക്കട്ടിൽ: പൊലീസ് എന്നു കേട്ടാൽ ഭയത്തോടെ കാണുന്ന കുട്ടികൾക്ക് സ്റ്റേഷനിൽ നേരിട്ടെത്തിയപ്പോൾ ഇവർ സുഹൃത്തുക്കളായി. വട്ടോളിയിലെ വിദ്യാർഥി കൂട്ടായ്മയായ പെയ്സിെൻറ ആഭിമുഖ്യത്തിൽ 25 കുട്ടികളാണ് കുറ്റ്യാടി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത്. കുട്ടികൾക്ക് ദിശാബോധം നൽകുകയെന്ന ലക്ഷ്യത്തോടെ വട്ടോളി ഏരിയയിലെ രക്ഷിതാക്കൾ മുൻകൈയെടുത്ത് രൂപവത്കരിച്ച വിദ്യാർഥി കൂട്ടായ്മയാണ് പെയ്സ്. പൊലീസ് സ്റ്റേഷെൻറ പ്രവർത്തനങ്ങൾ, കുറ്റ്യാടി പൊലീസ് സ്റ്റേഷെൻറ ചരിത്രം, വിവിധ തരത്തിലുള്ള ആയുധങ്ങളുടെ ഉപയോഗം, കുറ്റവാളികളോടുള്ള സമീപനങ്ങൾ, പരിശീലനങ്ങൾ, സ്റ്റേഷൻ ക്രമീകരണം, ഉദ്യോഗസ്ഥരുടെ റാങ്കുകൾ, നഗരങ്ങളിലെ പൊലീസ് സംവിധാനങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള വിവിധതരം കുറ്റകൃത്യങ്ങൾ, വിദ്യാർഥികളുടെ അവകാശങ്ങൾ തുടങ്ങി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന എല്ലാ കാര്യങ്ങളും മനസ്സിലാക്കിയാണ് വിദ്യാർഥികൾ മടങ്ങിയത്. പ്രിൻസിപ്പൽ എസ്.ഐ ശ്രീജിത്ത്, എസ്.ഐമാരായ നാരായണൻ, രാംകുമാർ, എ.എസ്.ഐമാരായ വിശ്വനാഥൻ, രാധാകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നിജ, കുഞ്ഞുമോൾ, സിവിൽ പൊലീസ് ഓഫിസർ രാജേഷ്, 'പെയ്സ്' കോഒാഡിനേറ്റർ കെ.പി. അഷ്റഫ്, വിദ്യാർഥികളായ എസ്. നന്ദിത, മുഹമ്മദ് അഫ്രീൻ എന്നിവർ സംസാരിച്ചു. എം.പി. ഷമീർ, പി. സന്തോഷ്കുമാർ, എൻ. പ്രദീപ് കുമാർ, കെ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പൊലീസുകാർ നൽകിയ മധുരവും കഴിച്ചാണ് വിദ്യാർഥികൾ സ്റ്റേഷൻ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.