ബക്രീദ്-ഓണം കിറ്റ് വിതരണം മാവൂർ: പഞ്ചായത്ത് വനിത ലീഗ് ബക്രീദ്, ഓണം കിറ്റ് വിതരണം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ എൻ.പി. ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ചിറ്റടി അഹമ്മദ് കുട്ടി ഹാജി പെരുന്നാൾ കിറ്റും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഓണക്കിറ്റും വിതരണം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി.കെ. ഷറഫുന്നിസ കുറ്റിക്കടവ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി വി.കെ. റസാഖ്, എൻ.പി. അഹമ്മദ്, പഞ്ചായത്തംഗങ്ങളായ കെ. ഉസ്മാൻ, യു.എ. ഗഫൂർ, ദലിത് ലീഗ് പഞ്ചായത്ത് ജോയൻറ് സെക്രട്ടറി ലിജി മാവൂർ, വനിത ലീഗ് മണ്ഡലം പ്രസിഡൻറ് എ.പി. സഫിയ, വൈസ് പ്രസിഡൻറ് ഖദീജ കരീം, കെ. ആലിഹസൻ, വി.കെ. ശരീഫ എന്നിവർ സംസാരിച്ചു. ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിൽ പ്രതിഷേധം മാവൂർ: മുതിർന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ മാവൂർ പ്രസ് ഫോറം പ്രതിഷേധിച്ചു. അബ്ദുല്ല മാനൊടുകയിൽ അധ്യക്ഷത വഹിച്ചു. കെ.എം.എ. റഹ്മാൻ, സി. സുരേഷ്ബാബു, ടി.എം. അബൂബക്കർ, ഇ.ടി. നിബിൻരാജ്, സത്യദാസ് മേച്ചേരിക്കുന്ന്, എം. ഉസ്മാൻ എന്നിവർ സംസാരിച്ചു. വി.എൻ. അബ്ദുൽ ജബ്ബാർ സ്വാഗതവും കെ. നിസാർ നന്ദിയും പറഞ്ഞു. വിദ്യ സുഹൃദ്സംഘം കുടുംബ സംഗമം മാവൂർ: ചെറൂപ്പ വിദ്യ സുഹൃദ്സംഘം കുടുംബ സംഗമവും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പെരുവയൽ കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുൻ ജില്ല മെഡിക്കൽ ഒാഫിസർ ഡോ. അപ്പുണ്ണി ക്ലാസെടുത്തു. സി.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സിന്ധു അനിൽകുമാർ, പി.എം. ഗഫൂർ, ശിവദാസൻ എന്നിവർ സംസാരിച്ചു. പി.എം. സലിം സ്വാഗതവും പി.എം. നിഹാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.