ബേപ്പൂർ: മാറാട് കൈതവളപ്പ് കടപ്പുറത്ത് ഹിദായത്തുസ്വിബിയാൻ മദ്റസക്ക് സമീപം കടൽഭിത്തിക്കരികിലായി . ദിവസങ്ങൾക്ക് മുമ്പ് ആഴക്കടലിൽ കപ്പലിടിച്ച് ചത്തതായിരിക്കുമെന്ന് സംശയിക്കുന്നു. കുടൽമാല പൊട്ടി പുറത്തായ നിലയിലാണ്. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് രൂക്ഷഗന്ധം അനുഭവപ്പെട്ടപ്പോൾ സമീപവാസികൾ ജഡം കണ്ടെത്തുകയായിരുന്നു. സുമാർ 15-മീറ്റർ നീളവും രണ്ടു -മീറ്റർ വീതിയുമുണ്ട്. 20-ഓളം പേർ വടം കെട്ടിവലിച്ച് കടലിലേക്കുതന്നെ തള്ളാൻ തീവ്രശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഏതാണ്ട് മൂന്നു - ടണ്ണോളം തൂക്കം വരും. നിരവധി ആളുകളാണ് കൈതവളപ്പ് കടപ്പുറത്ത് എത്തിയത്. മാറാട് എസ്.ഐ കെ.എം. ബിനീഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. മേൽ നടപടിക്കായി ബേപ്പൂർ കോസ്റ്റൽ െപാലീസിനെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.