കേരള സംസ്കാരം അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്താൻ അവസരമുണ്ടാക്കും -ഡോ. ലിയാഖത്ത് അലി ഫറോക്ക്: കേരളത്തിെൻറ തനത് സംസ്കാരത്തെ ലോക നിലവാരത്തിൽ പരിചയപ്പെടുത്താൻ ശ്രമംനടത്തുമെന്ന് മൗലാനാ ആസാദ് ഇന്ത്യൻ സാംസ്കാരിക കേന്ദ്രം നിയുക്ത ഡയറക്ടർ ഡോ. മുഹമ്മദ് ലിയാഖത്ത് അലി. ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളജിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ 'ഓർമ--1998' നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസാർ ഒളവണ്ണ ഉപഹാരം സമർപ്പിച്ചു. വിദ്യാർഥി കൂട്ടായ്മ കോ-ഒാഡിനേറ്റർ കെ.കെ. സുബൈർ മടവൂർ, അലി അക്ബർ (അബൂദബി), ഷരീഫ് ബാലുശ്ശേരി, കെ.കെ.സി. ഹൻഇല, മൻസൂർ അലി മങ്കട, കെ. യാക്കൂബ്, ടി.പി. നൂർജഹാൻ, ജമാൽ സിദ്റ പുറക്കാട്, അസീസ് കൊളത്തൂർ, എൻ.ടി. നൗഷാദ്, മുഹമ്മദ് അഷ്റഫ് വാണിമേൽ, കെ. അയ്യൂബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.