സ്​റ്റുഡൻറ്​ ഒളിമ്പിക്​സ്​ ജേതാക്കൾക്ക്​ സ്വീകരണം

കുന്ദമംഗലം: മഹാരാഷ്ട്രയിലെ ഒൗറംഗബാദിൽ നടന്ന സ്റ്റുഡൻറ് ഒളിമ്പിക്സ് ദേശീയ വോളിബാൾ അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ കേരള ടീമിനു വേണ്ടി കളിച്ച കാരന്തൂർ പാറ്റേൺ ടീം അംഗങ്ങൾക്ക് ജന്മനാട് സ്വീകരണം നൽകി. ടീം അംഗങ്ങളെ ഹാരമണിയിച്ച് കുന്ദമംഗലം അങ്ങാടിയിൽനിന്ന് ഘോഷയാത്രയായി പാറ്റേൺ ഗ്രൗണ്ടിലേക്ക് ആനയിച്ചു. സ്വീകരണ സമ്മേളനം പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉപഹാരം നൽകി. പാറ്റേൺ പ്രസിഡൻറ് ചെലവൂർ എ. മൂസ ഹാജി അധ്യക്ഷത വഹിച്ചു. പൊലീസ് സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട്, ജില്ല പഞ്ചായത്ത് അംഗം രജനി തടത്തിൽ, സി. യൂസുഫ്, ഹസൻ ഹാജി, ടി.എം. അബ്ദുറഹ്മാൻ, എ. അഷ്റഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.